SCHOOL NEWS

ഇക്കഴിഞ്ഞ വര്‍ഷത്തെ നാഷണല്‍ മീന്‍സ്-കം-മെരിറ്റ് സ്‍കോളര്‍ഷിപ്പ് പരീക്ഷയില്‍ എട്ടാം ക്ലാസിലെ അഭിറാം ആര്‍ സ്കോളര്‍ഷിപ്പിന് അര്‍ഹനായി അഭിനന്ദനങ്ങള്‍ . കഞ്ചിക്കോട് ജി വി എച്ച് എസ് എസിലെ 2022-23 അധ്യയനവര്‍ഷത്തേക്കുള്ള അഡ്‍മിഷന്‍ ആരംഭിച്ചു. USS പരീക്ഷയില്‍ വിജയിച്ച 8D ക്ലാസിലെ ഷിബിലക്ക് അഭിനന്ദനങ്ങള്‍.

പ്ലസ് വൺ സപ്ലിമെന്ററി അലോട്ട്‌മെന്റ് ഫലം പ്രസിദ്ധീകരിച്ചു


* പ്രവേശനം ഒക്‌ടോബർ 19 മുതൽ 23 വരെ
വിദ്യാര്‍ഥികള്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍ ഇവിടെ
സപ്ലിമെന്ററി അലോട്ട്‌മെന്റ് പത്രക്കുറിപ്പ് ഇവിടെ 

     പ്ലസ് വൺ പ്രവേശനത്തിന്റെ ആദ്യ സപ്ലിമെന്ററി അലോട്ട്‌മെന്റ് ഫലം 19ന് രാവിലെ 10 ന് പ്രസിദ്ധീകരിക്കും.  ഒന്നാം സപ്ലിമെന്ററി അലോട്ട്‌മെന്റിനായി ആകെ ഉണ്ടായിരുന്ന 44,281 ഒഴിവുകളിൽ ലഭിച്ച 1,09,320 അപേക്ഷകളിൽ 1,07,915 അപേക്ഷകൾ അലോട്ട്‌മെന്റിനായി പരിഗണിച്ചു.  
   അപേക്ഷിച്ചതിനുശേഷം മറ്റ് ക്വാട്ടകളിൽ പ്രവേശനം നേടിയ 469 അപേക്ഷകളും ഓപ്ഷനില്ലാത്തതും മറ്റ് കാരണങ്ങളാൽ അർഹതയില്ലാത്തതുമായ 936 അപേക്ഷകളും അലോട്ട്‌മെന്റിന് പരിഗണിച്ചില്ല.  സംവരണ തത്വം അനുസരിച്ച് നിലവിൽ ഉണ്ടായിരുന്ന വേക്കൻസി ജില്ല ഒരു യൂണിറ്റായി പരിഗണിച്ച് വിവിധ കാറ്റഗറി സീറ്റുകളാക്കിയാണ് പരിഗണിച്ചിട്ടുള്ളത്.
     പ്രവേശനം 19 മുതൽ 23 വരെ കോവിഡ് 19 സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് നടക്കും.  അലോട്ട്‌മെന്റ് വിവരങ്ങൾ www.hscap.kerala.gov.in ലെ  Candidate Login – SWS  ലെ   Supplimentary Allot Results  എന്ന ലിങ്കിൽ ലഭിക്കും.  കാൻഡിഡേറ്റ് ലോഗിനിലെ  Supplimentary Allot Results എന്ന ലിങ്കിൽ നിന്ന് ലഭിക്കുന്ന അലോട്ട്‌മെന്റ് ലെറ്ററിലെ നിർദ്ദിഷ്ഠ തീയതിയിലും സമയത്തും പ്രവേശനത്തിന് സ്‌കൂളിൽ രക്ഷകർത്താവിനോടൊപ്പം ആഗസ്റ്റ് നാലിന് പ്രസിദ്ധീകരിച്ച സർക്കുലർ പ്രകാരം ആവശ്യമുള്ള സർട്ടിഫിക്കറ്റുകളുടെ അസ്സൽ സഹിതം ഹാജരാകണം.  പ്രവേശനത്തിന് ആവശ്യമുള്ള അലോട്ട്‌മെന്റ് ലെറ്റർ അലോട്ട്‌മെന്റ് ലഭിച്ച സ്‌കൂളിൽ നിന്ന് പ്രിന്റ് പ്രവേശന സമയത്ത് നൽകും.  അലോട്ട്‌മെന്റ് ലഭിക്കുന്നവർ ഫീസടച്ച് സ്ഥിരപ്രവേശനം നേടണം.

        ജില്ല/ ജില്ലാന്തര സ്‌കൂൾ/ കോമ്പിനേഷൻ ട്രാൻസ്ഫർ അലോട്ട്‌മെന്റിനായി അലോട്ട്‌മെന്റിനുശേഷമുള്ള ഒഴിവ് ഒക്‌ടോബർ 27ന് പ്രസിദ്ധീകരിക്കും.  ഏകജാലക സംവിധാനത്തിൽ മെരിറ്റ് ക്വാട്ടയിലോ സ്‌പോർട്‌സ് ക്വാട്ടയിലോ പ്രവേശനം നേടിയ വിദ്യാർഥികൾക്ക് ഒന്നാം ഓപ്ഷനിലാണ് പ്രവേശനം കിട്ടിയതെങ്കിലും ട്രാസ്ഫറിന് അപേക്ഷിക്കാം.  ജില്ലയ്ക്കകത്തോ/ മറ്റ് ജില്ലയിലേക്കോ സ്‌കൂൾ മാറ്റത്തിനോ കോമ്പിനേഷൻ മാറ്റത്തോടെയുള്ള സ്‌കൂൾ മാറ്റത്തിനോ കാൻഡിഡേറ്റ് ലോഗിനിലെ Apply for School/ Combination Transfer എന്ന ലിങ്കിൽ അപേക്ഷിക്കാം.  ജില്ല/ ജില്ലാന്തര സ്‌കൂൾ/ കോമ്പിനേഷൻ ട്രാൻസ്ഫർ അലോട്ട്‌മെന്റിനെ സംബന്ധിച്ചുള്ള വിശദനിർദ്ദേശങ്ങൾ ഒക്‌ടോബർ 27ന് പ്രസിദ്ധീകരിക്കും.  ജില്ല/ ജില്ലാന്തര സ്‌കൂൾ/ കോമ്പിനേഷൻ ട്രാൻസ്ഫറിനു ശേഷം ഒഴിവുണ്ടെങ്കിൽ അലോട്ട്‌മെന്റ് ലഭിക്കാത്തവർക്കായി ഒരു സപ്ലിമെന്ററി അലോട്ട്‌മെന്റ് കൂടി നടത്തുമെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു.

No comments:

Post a Comment