ജൂണിയര്‍ റെഡ് ക്രോസ്
നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്ന ജൂണിയര്‍ റെഡ് ക്രോസിന്റെ ഒരു യൂണിറ്റ് കഞ്ചിക്കോട് ഗവ ഹയര്‍ സെക്കണ്ടറി സ്കൂളിലും പ്രവര്‍ത്തിക്കുന്നുണ്ട് വിദ്യാര്‍ഥികളില്‍ സാമൂഹിക സേവനത്തെക്കുറിച്ച് ഒരു ബോധവല്‍ക്കരണം നടത്താന്‍ അനുയോജ്യമായ പ്രവര്‍ത്തനങ്ങള്‍ ജെ ആര്‍ സിയുടെ നേതൃത്വത്തില്‍ നടക്കുന്നുണ്ട്. പ്രളയകാലത്ത് ദുരിതാശ്വാസ സാമഗ്രികള്‍ എസ് പി സിയുമായി ചേര്‍ന്ന് സംഘടിപ്പിച്ച് ജില്ലാധികൃതര്‍ക്ക് കൈമാറിയതും കടലാസ് പേനകള്‍ നിര്‍മ്മിക്കുന്നതിന് ക്ലാസുകള്‍ സംഘടിപ്പിച്ചും കൊറോണക്കാലത്ത് അംഗങ്ങള്‍ മാസ്‌കുകള്‍തയ്യാറാക്കി വിതരണം ചെയ്‌തതുമെല്ലാം ജെ ആര്‍ സി യുടെ പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടുന്നു
പേപ്പര്‍ പേന നിര്‍മ്മാണം
2019 നവംബര്‍ 2നാണ് വിദ്യാലയത്തില്‍ ജെ ആര്‍ സിയുടെ നേതൃത്വത്തില്‍ പേപ്പര്‍ പേനകളുടെ നിര്‍മ്മാണ ശില്‍പ്പശാല സംഘടിപ്പിച്ചത്. ജെ ആര്‍ സി അംഗങ്ങള്‍ പേന നിര്‍മ്മിക്കുന്നതെങ്ങനെയെന്ന് മനസിലാക്കുകയും തങ്ങള്‍ നിര്‍മ്മിച്ച പേനകള്‍ വിതരണം ചെയ്യുകയും ചെയ്‌തു.
No comments:
Post a Comment