ഗണിതക്ലബ്
മറ്റെല്ലാ വിദ്യാലയങ്ങളിലുമുള്ള പോലെ കഞ്ചിക്കോട് സ്കൂളിലും ശക്‌തമായ ഗണിതക്ലബ് പ്രവര്‍ത്തിക്കുന്നുണ്ട്. ഈ അധ്യയനവര്‍ഷത്തില്‍ നടന്ന പ്രധാനപ്രവര്‍ത്തനങ്ങളില്‍ ഒന്ന് ഗണിതോല്‍സവം ആയിരുന്നു. 120ലധികം കുട്ടികള്‍ മൂന്ന് ദിവസങ്ങളിലായി നടന്ന ഗണിതോല്‍സവത്തില്‍ പങ്കെടുത്തു. ഇത് കൂടാതെ ശാസ്‌ത്രമേളയോടൊപ്പം ഗണിതമേളയും നടന്നു.പാലക്കാട് ഐ ഐ ടിയുടെ നേതൃത്വത്തില്‍ നടന്ന ഗണിതക്ലാസും ഈ വര്‍ഷത്തെ പ്രത്യേകതയാണ്
മോട്ടിവേഷന്‍ ക്ലാസ്
കഞ്ചിക്കോട് ജി വി എച്ച് എസ് എസിലെ പത്താം ക്ലാസ് വിദ്യാര്‍ഥികള്‍ക്ക്
ഗണിതത്തിലെ ആശയങ്ങള്‍ കൈവരിക്കുന്നതിനും വിഷയത്തോടുള്ള ഭയം
അകറ്റുന്നതിനുമായി ഗണിതക്ലബിന്റെ ആഭിമുഖ്യത്തില്‍ മോട്ടിവേഷന്‍ ക്ലാസ്
സംഘടിപ്പിച്ചു. കണ്ണാടി ഹൈസ്കൂളിലെ മുന്‍ പ്രധാനാധ്യാപകനായിരുന്ന ശ്രീ
നന്ദകുമാര്‍ സാര്‍ ആയിരുന്നു ക്ലാസ് നയിച്ചത്. ഗണിതാധ്യാപകരായ ശ്രീമതി ലതാ
കുമാരി, ശ്രീമതി മെറ്റില്‍ഡ, ശ്രീമതി ചിത്ര, ശ്രീമതി രാഖി എന്നിവര്‍
നേതൃത്വം നല്‍കി. പ്രധാാനാധ്യാപകന്‍ ശ്രീ സുജിത്ത് ആശംസകള്‍ നേര്‍ന്നു.
കൂടുതല്‍ ചിത്രങ്ങള്‍ ഫോട്ടോ ഗാലറി പേജില്‍.
2019 സെപ്‍തംബര്‍ 24ന് വിദ്യാലയത്തിലെ ഗണിതമേളയുടെ ദൃശ്യങ്ങളാണ് ചുവടെ
a | a |
ഗണിതം മധുരം
ReplyDelete