SCHOOL NEWS

ഇക്കഴിഞ്ഞ വര്‍ഷത്തെ നാഷണല്‍ മീന്‍സ്-കം-മെരിറ്റ് സ്‍കോളര്‍ഷിപ്പ് പരീക്ഷയില്‍ എട്ടാം ക്ലാസിലെ അഭിറാം ആര്‍ സ്കോളര്‍ഷിപ്പിന് അര്‍ഹനായി അഭിനന്ദനങ്ങള്‍ . കഞ്ചിക്കോട് ജി വി എച്ച് എസ് എസിലെ 2022-23 അധ്യയനവര്‍ഷത്തേക്കുള്ള അഡ്‍മിഷന്‍ ആരംഭിച്ചു. USS പരീക്ഷയില്‍ വിജയിച്ച 8D ക്ലാസിലെ ഷിബിലക്ക് അഭിനന്ദനങ്ങള്‍.

സ്വാതന്ത്ര്യദിനം ആഘോഷിച്ചു

 

 രാഷ്‌ട്രത്തിന്റെ എഴുപത്തിനാലാമത് സ്വാതന്ത്ര്യദിനം ലളിതമായ പരിപാടികളോടെ കഞ്ചിക്കോട് സ്‌കൂളിലും ആഘോഷിച്ച‌ു. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശപ്രകാരം അധ്യാപകരും രക്ഷകര്‍ത്താക്കഴുടെയും സാന്നിധ്യത്തില്‍ ഹയര്‍ സെക്കണ്ടറി പ്രിന്‍സിപ്പളും ഹൈസ്കൂള്‍ പ്രധാനാധ്യാപകനും ചേര്‍ന്ന് പതാക ഉയര്‍ത്തി. പി ടി എ പ്രസിഡന്റ് ശ്രീ മുഹമ്മദ് ഹനീഫ സ്വാതന്ത്ര്യദിന സന്ദേശം നല്‍കി. കുട്ടികള്‍ക്കായി നിരവധി മല്‍സരങ്ങള്‍ ഓണ്‍ലൈനായി ക്ലാസ് ഗ്രൂപ്പുകളില്‍ നടത്തി. പോസ്റ്റര്‍ രചന, ഉപന്യാസം, പ്രസംഗം , ദേശഭക്‌തിഗാനം എന്നിവയോടൊപ്പം ഓണ്‍ലൈന്‍ ക്വിസ് മല്‍സരവും സംഘടിപ്പിച്ചു.

No comments:

Post a Comment