SCHOOL NEWS

ഇക്കഴിഞ്ഞ വര്‍ഷത്തെ നാഷണല്‍ മീന്‍സ്-കം-മെരിറ്റ് സ്‍കോളര്‍ഷിപ്പ് പരീക്ഷയില്‍ എട്ടാം ക്ലാസിലെ അഭിറാം ആര്‍ സ്കോളര്‍ഷിപ്പിന് അര്‍ഹനായി അഭിനന്ദനങ്ങള്‍ . കഞ്ചിക്കോട് ജി വി എച്ച് എസ് എസിലെ 2022-23 അധ്യയനവര്‍ഷത്തേക്കുള്ള അഡ്‍മിഷന്‍ ആരംഭിച്ചു. USS പരീക്ഷയില്‍ വിജയിച്ച 8D ക്ലാസിലെ ഷിബിലക്ക് അഭിനന്ദനങ്ങള്‍.

SPC

STUDENT POLICE CADET

SPC ആദ്യബാച്ചിന്റെ പാസിങ്ങ് ഔട്ട് പരേഡ്2022 മാര്‍ച്ച് 5 ശനിയാഴ്‍ച വിദ്യാലയത്തില്‍ വെച്ച് നടന്നു. 

PASSING OUT PARADE

      കഞ്ചിക്കോട് ജി വി എച്ച് എസ് എസിലെ എസ് പി സിയുടെ ആദ്യ ബാച്ചിന്റെ പാസിങ്ങ് ഔട്ട് പരേഡ് 2022 മാർച്ച് മാസം അഞ്ചാം തീയതി വിദ്യാലയത്തിൽ വെച്ച് നടന്നു. ബഹു മലമ്പുഴ എം എൽ എ ശ്രീ എ പ്രഭാകരൻ കേഡറ്റുകളുടെ അഭിവാദ്യം സ്വീകരിച്ചു. വാളയാർ സർക്കിൾ ഇൻസ്‍പെക്ടർ ശ്രീ വി എസ് മുരളീധരൻ കേഡറ്റുകൾക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ബിജോയ് വി, ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യസ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ ശ്രീമതി ഗീത, വാർഡ് മെമ്പർ ശ്രീമതി നിഷ സി വി , പ്രധാനാധ്യാപകരായ ശ്രീമതി ഷാജി സാമു, ശ്രീ സുജിത്ത് എസ് ഷ ശ്രീമതി പ്രിൻസി എന്നിവരും രക്ഷകർത്താക്കളും വിദ്യാർഥികളും പങ്കെടുത്തു 
>



             2019ലാണ് കഞ്ചിക്കോട് ജി വി എച്ച് എസ് എസില്‍ പുതിയ എസ് പി സി ബാച്ച് അനുവദിച്ചത്. പുതിയ ബാച്ചിന്റെ ഉദ്ഘാടനം മുന്‍മുഖ്യമന്ത്രിയും ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനുമായ ശ്രീ വി എസ് അച്യുതാനന്ദന്‍ ഉദ്ഘാടനം ചെയ്‌തു. 2019-20 അധ്യയനവര്‍ഷം ആദ്യബാച്ചിന്റെ സെലക്ഷന്‍ എഴുത്ത് പരീക്ഷയും തുടര്‍ന്ന് നടത്തിയ കായികക്ഷമതാ പരിശോധനയിലൂടെയും നടന്നു. എട്ടാം ക്ലാസിലെ 22 ആണ്‍ കുട്ടികളും 22 പെണ്‍കുട്ടികളുമടങ്ങിയ യൂണിറ്റിന്റെ ചുമതല ശ്രീ ദാസന്‍ സാറിനും ശ്രീമതി മഞ്ജു ടീച്ചറിനുമാണ്.
              വ്യത്യസ്‌തങ്ങളായ നിരവധി പ്രവര്‍ത്തനങ്ങളാണ് 2019-20 അധ്യയനവര്‍ഷത്തെ ബാച്ചിന്റെ നേതൃത്വത്തില്‍ വിദ്യാലയത്തില്‍ നടന്നത്. പരിസ്ഥിതിപ്രവര്‍ത്തനം, ട്രാഫിക്ക് ബോധവല്‍ക്കരണം, പ്രളയദുരിതാശ്വാസം, സ്കൂള്‍ അച്ചടക്കം , ബോധവല്‍ക്കരണപ്രവര്‍ത്തനങ്ങള്‍ എന്നിവ ഈ വര്‍ഷത്തെ നേട്ടങ്ങളാണ്.

യൂണിഫോം വിതരണം

       ആദ്യ എസ് പി സി ബാച്ചിന്റെ യൂണിഫോം വിതരണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉദ്ഘാടനം ചെയ്‌ത ,യോഗത്തില്‍ ജില്ലാ പഞ്ചായത്തംഗം ശ്രീ നിതിന്‍ കണിച്ചേരി നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീ ചാമി, വാര്‍ഡ് അംഗം ശ്രീമതി പ്രിയ, വാളയാല്‍ സപ്‌ഇന്‍സ്‌പെക്ടര്‍ ശ്രീ മനോജ്  പി ടി എ , എം പി ടി എ കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ 2019 ഡിസംബര്‍ 18ന് വിദ്യാലയത്തില്‍ നടന്ന ചടങ്ങില്‍ പങ്കെടുത്തു.




2019ലെ റിപ്പബ്ലിക്ക് ദിനത്തോടനുബന്ധിച്ച് കഞ്ചിക്കോട് ജി വി എച്ച് എസ് എസിലെ വിദ്യാര്‍ഥികള്‍ കോട്ടമൈതാനത്ത് നടന്ന റിപ്പബ്ലിക്ക് ദിന പരേഡില്‍ പങ്കെടുക്കുകയുണ്ടായി





No comments:

Post a Comment