ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് (ഡിസംബര്‍ 3) കഞ്ചിക്കോട് സ്കൂളില്‍ ഭിന്നശേഷി ദിനം ആചരിച്ചു. വിദ്യാലയത്തിലെ ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്തംഗം ശ്രീമതി പത്മിനി ടീച്ചര്‍ ഉദ്ഘാടനം ചെയ്‍തു. പി ടി എ പ്രസിഡന്റ് ശ്രീമതി ഷെറീനയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പഞ്ചായത്തംഗം ശ്രീമതി നിഷ മുഖ്യാതിഥി ആയിരുന്നു. ശ്രീ പ്രഭു വിദ്യാര്‍ഥികള്‍ക്ക് തന്റെ അനുവങ്ങള്‍ വിവരിച്ച യോഗത്തില്‍ വാളയാര്‍ സബ് ഇന്‍സ്‍പെക്ടര്‍ ശ്രീ ആര്‍ രാജേഷ് , പാലക്കാട് ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ ശ്രീ ശ്രീകുമാര്‍, ഫയര്‍ഫോഴ്‍സ് ഓഫീസര്‍ ശ്രീ വര്‍ഗീസ്, ബി ആര്‍ സി കോര്‍ഡിനേറ്റര്‍ ശ്രീമതി റഹ്‍മത്ത്, എസ് എം സി ചെയര്‍മാന്‍ ശ്രീ നിജുമോന്‍, എം പി ടി എ പ്രസിഡന്റ് ശ്രീമതി സെമീന സലീം, പ്രിന്‍സിപ്പല്‍ ശ്രീമതി ഷാജി സാമു സീനിയര്‍ അസിസ്റ്റന്റ് ശ്രീമതി ബേബി ഗിരിജ എന്നിവര്‍ ആശംസകള്‍ അറിയിച്ചു. സ്കള്‍ പ്രധാനാധ്യാപകന്‍ ശ്രീ സുജിത്ത് സ്വാഗതവും ശ്രീമതി ഗീത ടീച്ചര്‍ നന്ദിയും പ്രകാശിപ്പിച്ചു. ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്ക് അധ്യാപകരുടെ ഉപഹാരവും മധുരപലഹാരങ്ങളും വിതരണം ചെയ്തു. വിദ്യാര്‍ഥികളുടെ കലാപരിപാടികളും ഉണ്ടായിരുന്നു. കൂടുതല്‍ ഫോട്ടോകള്‍ ഇവിടെ (Photo Gallery പേജില്‍)
ഭിന്നശേഷി ദിനാചരണം 2021
Subscribe to:
Post Comments (Atom)
No comments:
Post a Comment