പാലക്കാട് ജില്ലയിലെ പാലക്കാട് വിദ്യാഭ്യാസജില്ലയിലുള്‍പ്പെട്ട ചിറ്റൂര്‍ ഉപജില്ലയിലെ വിദ്യാലയമാണ് കഞ്ചിക്കോട് വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ . 1969 ല്‍ സ്ഥാപിതമായ ഈ വിദ്യാലയത്തില്‍ ഹൈസ്കൂള്‍ , ഹയര്‍ സെക്കണ്ടറി , വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി വിഭാഗങ്ങളിലായി ആയിരത്തി അഞ്ഞൂറോളം കുട്ടികള്‍ പഠിക്കുന്നു.
പാലക്കാട് -കോയമ്പത്തൂര്‍ ദേശീയപാതയില്‍ പുതുശേരി പഞ്ചായത്തില്‍ ദേശീയപാതയില്‍ നിന്നും നൂറ് മീറ്റര്‍ ഉള്ളിലേക്ക് മാറിയാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
കലാ-കായിക-അക്കാദമിക മേഖലകളില്‍ ഉന്നതനിലവാരും പുലര്‍ത്തുന്ന ഈ വിദ്യാലയത്തില്‍ യു പി , ഹൈസ്കൂള്‍ വിഭാഗങ്ങളില്‍ മലയാളം , ഇംഗ്ലീഷ്, തമിഴ് മീഡിയങ്ങളും ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ സയന്‍സ് , കൊമേഴ്‌സ്, ഹ്യുമാനിറ്റീസ് ഓപ്‌ഷനുകളുമാണുള്ളത്.
ഹൈസ്കൂള്‍ വിഭാഗത്തില്‍ സ്റ്റുഡന്റ് പോലീസ് കേഡറ്റ് (എസ് പി സി) ജൂണിയര്‍ റെഡ് ക്രോസ്, ലിറ്റില്‍ കൈറ്റ്‌സ്, ഓ ആര്‍ സി എന്നിവയുടെ നേതൃത്വത്തില്‍ വിവിധ പ്രവര്‍ത്തനങ്ങള്‍ നടന്ന് വരുന്നു. വിശാലമായ കളിസ്ഥലവും സ്കൂള്‍ ബസും വിദ്യാലയത്തിനുണ്ട്
2019-20 ലെ താരങ്ങള്‍
2019 ജൂലൈ 12 ന് ബഹു ഭരണപരിഷാകാരണകമ്മീഷന്‍ ചെയര്‍മാന്‍ 6 പുതിയ ക്ലാസ് മുറികള്‍ ഉള്‍പ്പെട്ട പുടിയ ബ്ലോക്ക് ഉദ്ഘാടനം ചെയ‌്തു
MEMORABLE STEPPING STONE in the GOLDEN JUBILEE YEAR of our school
ReplyDelete