SCHOOL NEWS

ഇക്കഴിഞ്ഞ വര്‍ഷത്തെ നാഷണല്‍ മീന്‍സ്-കം-മെരിറ്റ് സ്‍കോളര്‍ഷിപ്പ് പരീക്ഷയില്‍ എട്ടാം ക്ലാസിലെ അഭിറാം ആര്‍ സ്കോളര്‍ഷിപ്പിന് അര്‍ഹനായി അഭിനന്ദനങ്ങള്‍ . കഞ്ചിക്കോട് ജി വി എച്ച് എസ് എസിലെ 2022-23 അധ്യയനവര്‍ഷത്തേക്കുള്ള അഡ്‍മിഷന്‍ ആരംഭിച്ചു. USS പരീക്ഷയില്‍ വിജയിച്ച 8D ക്ലാസിലെ ഷിബിലക്ക് അഭിനന്ദനങ്ങള്‍.

VIDYARAMGAM

വിദ്യാരംഗം കലാസാഹിത്യവേദി

        വിദ്യാലയങ്ങളില്‍ പഠനപ്രവര്‍ത്തനങ്ങള്‍ക്കപ്പുറം വിദ്യാര്‍ഥികളില്‍ അന്തര്‍ലീനമായിരിക്കുന്ന കലാ , സാഹിത്യവാസനകളെ പരിപോഷിപ്പിക്കുക എന്ന ലക്ഷത്തോടെ ആരംഭിച്ച വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവര്‍ത്തനം കഞ്ചിക്കോട് സ്കൂളിലും സജീവമായി നടന്നു വരുന്നു. ഭാഷാധ്യാപകരുടെ നേതൃത്വത്തില്‍ വൈവിധ്യമാര്‍ന്ന നിരവധി പ്രവര്‍ത്തനങ്ങള്‍ ഇക്കാലയളവില്‍ വിദ്യാലയത്തില്‍ നടക്കുന്നു. വിവിധ ദിനാചരണങ്ങള്‍, പ്രത്യേക അസംബ്ലികള്‍, സാഹിത്യ-രചനാ ക്ലാസുകള്‍ എന്നിവ ഇതില്‍ ചിലതാണ്

പുസ്തക കളരി

                2021 ഡിസംബര്‍ ഏഴാം തീയതി വിദ്യാരംഗവും മലയാള വിഭാഗവും ലൈബ്രറിയും ചേര്‍ന്ന് കുട്ടികള്‍ക്കായി പുസ്‍തകങ്ങള്‍  പരിചയപ്പെടുത്തുന്നതിനും വായനയിലേക്ക് കുട്ടികളെ ആകര്‍ഷിക്കുന്നതിനുമായി ആരംഭിച്ച പുസ്‍തക പരിചയം ഇന്ന് (ഡിസംബര്‍ 7) ന് തുടക്കം കുറിച്ചു. ലൈബ്രറിയില്‍ നിന്നും ബുക്കുകള്‍ എടുക്കുന്നതിനും വായിച്ച ബുക്കുകളെ മറ്റുള്ളവര്‍ക്ക് പരിചയപ്പെടുത്തുന്നതിനും ആസ്വാദനം തയ്യാറാക്കി അവതരിപ്പിക്കുന്നതിനും അവസരമുണ്ടാക്കുകയാണ് ലക്ഷ്യം. സീനിയര്‍ അസിസ്റ്റന്റ് ശ്രീമതി ബേബി ഗിരിജ ടീച്ചറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പ്രധാനാധ്യാപകന്‍ ശ്രീ സുജിത്ത് ഉദ്ഘാടനം ചെയ്‍തു. ശ്രീമതി ദീപ കെ രവി ടീച്ചര്‍ സ്വാഗതമാശംസിച്ച് ഉദ്ദേശ ലക്ഷ്യങ്ങള്‍ വിശദീകരിച്ച യോഗത്തില്‍ അധ്യാപകരായ ശ്രീമതി സിന്ധുമോള്‍ ടീച്ചര്‍, ശ്രീമതി ഷീജ ടീച്ചര്‍, ശ്രീമതി ഷര്‍മ്മിള ടീച്ചര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. പുസ്തകാസ്വാദനം തയ്യാറാക്കേണ്ടത് എങ്ങനെ എന്ന് ബേബി ഗിരിജ ടീച്ചര്‍ വിശദീകരിച്ചു. 9A ക്ലാസിലെ വിജയലക്ഷ്മി എം , പാത്തുമ്മയുടെ ആട് എന്ന പുസ്തകവും 9D ക്ലാസിലെ ലമിത എം , ഗാന്ധിജിയുടെ എന്റെ സത്യാന്വേഷണ പരീക്ഷണങ്ങള്‍ എന്ന പുസ്തകവും, 9D ക്ലാസിലെ ഗോബരാജ്, അഭിജിത്ത് എന്നിവര്‍ എന്റെ കര്‍ണ്ണന്‍ എന്ന പുസതകവും പരിചയപ്പെടുത്തി.ചിത്രങ്ങള്‍ ഫോട്ടോ ഗാലറി പേജില്‍

ബഷീര്‍ദിനാചരണം 2019

     ബഷീര്‍ദിനം വിപുലമായ പരിപാടികളോടെ വിദ്യാലയത്തില്‍ ആചരിച്ചു. ജില്ലാ പഞ്ചായത്തംഗം ശ്രീ നിതിന്‍ കണിച്ചേരി ദിനാചരണത്തിന്റെ ഔപചാരികമായ ഉദ്ഘാടനം നിര്‍വഹിച്ചു.









full-width

No comments:

Post a Comment