2020-21 അധ്യയനവര്‍ഷത്തെ എസ് എസ് എല്‍ സി /ഹയര്‍ സെക്കണ്ടറി /വി എച്ച് എസ് സി പരീക്ഷാ ടൈം ടേബിള്‍ പ്രസിദ്ധീകരിച്ചു. പരീക്ഷകള്‍ മാര്‍ച്ച് 17ന് ആരംഭിച്ച് 30ന് അവസാനിക്കും. ഹയര്‍ സെക്കണ്ടറി /വി എച്ച് എസ് സി വിഭാഗങ്ങള്‍ക്ക് രാവിലെയും എസ് എസ് എല്‍ സി വിദ്യാര്‍ഥികള്‍ക്ക് ഉച്ചക്ക് ശേഷവുമാണ് പരീക്ഷകള്‍ നടക്കുക. പരീക്ഷാ ടൈംടേബിളുകള്‍ ചുവടെ.
SSLC വിഭാഗം വിദ്യാര്‍ഥികള്‍ പരീക്ഷാ ഫീസിനത്തില്‍ 30 രൂപയും പരീക്ഷാ കാര്‍ഡിനായി 15 രൂപയും നല്‍കണം. (SC/ST/OEC വിദ്യാര്‍ഥികളും BPL വിഭാഗത്തില്‍ ഉള്‍പ്പെട്ടവരും എസ് എസ് എല്‍ സി കാര്‍ഡിന്റെ വിലയായ 15 രൂപ മാത്രം നല്‍കിയാല്‍ മതി) . പരീക്ഷാ ഫീസ് ജനുവരി 7നകം നല്‍കണം. അല്ലാത്ത പക്ഷം 10 രൂപ ഫൈനോട് കൂടി ജനുവരി 12 വരെ ഫീസ് നല്‍കാവുന്നതാണ്.
ഹയര്‍ സെക്കണ്ടറി വിദ്യാര്‍ഥികള്‍ പരീക്ഷാ ഫീസ് 200 രൂപ, സര്‍ട്ടിഫിക്കറ്റിനുള്ള ഫീസ് 70 രൂപയും പ്രിന്‍സിപ്പല്‍മാര്‍ക്ക് നല്‍കണം
VHSE വിദ്യാര്‍ഥികള്‍ പരീക്ഷാ ഫീസ് (പരീക്ഷാഫീസ് 200+മൈഗ്രേഷന്‍ സര്‍ട്ടിഫിക്കറ്റിനുള്ള 30 രൂപ+സ്കോര്‍ ഷീറ്റ് ഫീസ് 40+സ്കില്‍ സര്‍ട്ടിഫിക്കറ്റ് 10+അഡീഷണല്‍ മാത്തമാറ്റിക്സ് 100) ജനുവരി 4 നകം പ്രിന്‍സിപ്പാളിന് നല്‍കേണ്ടതാണ്.
Click Here for SSLC TimeTable
Click Here for Higher Secondary (Plus2) TimeTable
Click Here for VHSE TimeTable
പരീക്ഷയുമായി ബന്ധപ്പെട്ട നോട്ടിഫിക്കേഷനുകളും അപേക്ഷ ഫോമുകളും ചുവടെ
Notifications SSLC : Higher Secondary : VHSE
No comments:
Post a Comment