SCHOOL NEWS

ഇക്കഴിഞ്ഞ വര്‍ഷത്തെ നാഷണല്‍ മീന്‍സ്-കം-മെരിറ്റ് സ്‍കോളര്‍ഷിപ്പ് പരീക്ഷയില്‍ എട്ടാം ക്ലാസിലെ അഭിറാം ആര്‍ സ്കോളര്‍ഷിപ്പിന് അര്‍ഹനായി അഭിനന്ദനങ്ങള്‍ . കഞ്ചിക്കോട് ജി വി എച്ച് എസ് എസിലെ 2022-23 അധ്യയനവര്‍ഷത്തേക്കുള്ള അഡ്‍മിഷന്‍ ആരംഭിച്ചു. USS പരീക്ഷയില്‍ വിജയിച്ച 8D ക്ലാസിലെ ഷിബിലക്ക് അഭിനന്ദനങ്ങള്‍.

സ്റ്റുഡന്റ് പോലീസ് പാസ്സിങ്ങ് ഔട്ട് പരേഡ്

 

കഞ്ചിക്കോട് ജി വി എച്ച് എസ് എസിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റ് ആദ്യ ബാച്ചിന്റെ പാസിങ്ങ് ഔട്ട് പരേഡ് 2022 മാര്‍ച്ച് അഞ്ചാം തീയതി ശനിയാഴ്‍ച രാവിലെ സ്‍കൂള്‍ ക്രൗണ്ടില്‍ നടന്നു. ബഹുമാനപ്പെട്ട മലമ്പുഴ എം എല്‍ എ ശ്രീ ഏ പ്രഭാകരന്‍ അവര്‍കള്‍ കേഡറ്റുകളുടെ സല്യൂട്ട് സ്വീകരിച്ചു. വാളയാര്‍ സര്‍ക്കിള്‍ ഇന്‍സ്‍പെക്‍ടര്‍ ശ്രീ വി എസ് മുരളീധരന്‍ കേഡറ്റ‍ുകള്‍ക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ വി ബിജോയ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി പ്രസീത, പുതുശേരി ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍ പേഴ്‍സണ്‍ ശ്രീമതി ഗീത, വാര്‍ഡ് മെമ്പര്‍ ശ്രീമതി നിഷ, പി ടി എ ,എം പി ടി എ, എസ് എം സി അംഗങ്ങള്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. വിദ്യാലയത്തിലെ പ്രധാനാധ്യാപകന്‍ ശ്രീ സുജിത്ത് എസ്, പ്രിന്‍സിപ്പല്‍മാരായ ശ്രീമതി ഷാജി സാമു, ശ്രീമതി പ്രിന്‍സി എന്നിവരും കേഡറ്റുകളുടെ ആദരം ഏറ്റ് വാങ്ങി. കോവിഡ് കാലത്ത് സ്‍തുത്യര്‍ഹമായ സേവനം കാഴ്‍ചവെച്ച ആരോഗ്യ വകുപ്പിനും , ഫയര്‍ഫോഴ്‍സിനും, പോലീസ് വകുപ്പിനും എസ് പി സിയുടെ വക ഉപഹാരങ്ങള്‍ നല്‍കി ആദരിച്ചു. വര്‍ണശബളമായ പാസിങ്ങ് ഔട്ട് പരേഡിന് കുട്ടികളെ സജ്ജരാക്കിയ സി പി ഒ ശ്രീ ദാസന്‍ എസ്, എ സി പി ഒ ശ്രീമതി മഞ്ജു വി സിവില്‍ പോലീസ് ഓഫീസര്‍മാരായ ശ്രീ ശ്രീജിത്ത്, ശ്രീമതി സുനിത എന്നിവരെ യോഗം അനുമോദിച്ചു


 

No comments:

Post a Comment