SCHOOL NEWS

ഇക്കഴിഞ്ഞ വര്‍ഷത്തെ നാഷണല്‍ മീന്‍സ്-കം-മെരിറ്റ് സ്‍കോളര്‍ഷിപ്പ് പരീക്ഷയില്‍ എട്ടാം ക്ലാസിലെ അഭിറാം ആര്‍ സ്കോളര്‍ഷിപ്പിന് അര്‍ഹനായി അഭിനന്ദനങ്ങള്‍ . കഞ്ചിക്കോട് ജി വി എച്ച് എസ് എസിലെ 2022-23 അധ്യയനവര്‍ഷത്തേക്കുള്ള അഡ്‍മിഷന്‍ ആരംഭിച്ചു. USS പരീക്ഷയില്‍ വിജയിച്ച 8D ക്ലാസിലെ ഷിബിലക്ക് അഭിനന്ദനങ്ങള്‍.

ഹയര്‍ സെക്കണ്ടറി പ്രവേശനം -ഹെല്‍പ്പ് ഡെസ്‌കുകള്‍

 
        ഹയര്‍ സെക്കണ്ടറി പ്രവേശനവുമായി ബന്ധപ്പെട്ട് വിദ്യാലയത്തില്‍ ഹെല്‍പ്പ് ഡെസ്‌ക് ആരംഭിച്ചിട്ടുണ്ട്. സ്‌കൂള്‍ പ്രവര്‍ത്തി ദിവസങ്ങളില്‍ ഹയര്‍ സെക്കണ്ടറി ഓഫീസിനോട് ചേര്‍ന്നാണ് ഇത് പ്രവര്‍ത്തിക്കുക.
         ചിറ്റൂര്‍ ബി ആര്‍ സിയുടെ നേതൃത്വത്തില്‍ കഞ്ചിക്കോട് എല്‍ പി സ്‌കൂളില്‍ പ്ലസ് വണ്‍ പ്രവേശനത്തിനായി വിദ്യാര്‍ഥികളെ സഹായിക്കാനായി  മറ്റൊരു ഹെല്‍പ്പ് ഡെസ്‌കും പ്രവര്‍ത്തിക്കുന്നുണ്ട്

        ഇതോടൊപ്പം വി എച്ച് എസ് ഇ പ്രവേശനവുമായി ബന്ധപ്പെട്ട ഹെല്‍പ്പ് ഡെസ്‌കും പ്രവര്‍ത്തിക്കുന്നു. VHSE Courseമായി ബന്ധപ്പെട്ട ഏത് സംശയങ്ങള്‍ക്കും താഴെപ്പറയുന്ന നമ്പരുകളില്‍ വിളിക്കാവുന്നതാണ്.
  • 9495092927
  • 7356510107
  • 9495836993

No comments:

Post a Comment