SCHOOL NEWS

ഇക്കഴിഞ്ഞ വര്‍ഷത്തെ നാഷണല്‍ മീന്‍സ്-കം-മെരിറ്റ് സ്‍കോളര്‍ഷിപ്പ് പരീക്ഷയില്‍ എട്ടാം ക്ലാസിലെ അഭിറാം ആര്‍ സ്കോളര്‍ഷിപ്പിന് അര്‍ഹനായി അഭിനന്ദനങ്ങള്‍ . കഞ്ചിക്കോട് ജി വി എച്ച് എസ് എസിലെ 2022-23 അധ്യയനവര്‍ഷത്തേക്കുള്ള അഡ്‍മിഷന്‍ ആരംഭിച്ചു. USS പരീക്ഷയില്‍ വിജയിച്ച 8D ക്ലാസിലെ ഷിബിലക്ക് അഭിനന്ദനങ്ങള്‍.

10, 12 ക്ലാസുകള്‍ ജനുവരി 1 മുതല്‍ ആരംഭിക്കുന്നു

 സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദ്ദേശ പ്രകാരം സംസ്ഥാനത്തെ 10, 12 ക്ലാസുകളിലെ അധ്യയനം 2021 ജനുവരി 1 മുതല്‍ ആരംഭിക്കുന്നതിന് നിര്‍ദ്ദേശം ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ജനുവരി 1, വെള്ളിയാഴ്ച മുതല്‍ രാവിലെയും ഉച്ചകുമായി 50% കുട്ടികളെ വീതം വരുത്തുന്നു. ഇതുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങള്‍ ചുവടെ
  1. ഹൈസ്കൂള്‍ വിഭാഗം രാവിലെ വരേണ്ട കുട്ടികള്‍ക്ക് 10 മുതല്‍ 12.30 വരെയും ഉച്ചക്ക് ശേഷം 1 മുതല്‍ 3.30 വരെയുമായിരിക്കും ക്ലാസ്. ഹയര്‍ സെക്കണ്ടറി രാവിലെ 9 മുതലും വി എച്ച് എസ് ഇ രാവിലെ 9.30 മുതലും ആരംഭിക്കും
  2. വിദ്യാലയത്തില്‍ രക്ഷകര്‍ത്താക്കളുടെ ഉത്തരവാദിത്വത്തില്‍ ആവണം കുട്ടികളെ അയക്കേണ്ടത്
  3. കുട്ടികളുടെ കൈവശം സമ്മതപത്രം ഉണ്ടായിരിക്കണം. സമ്മതപത്രത്തിന്റെ മാതൃക ചുവടെ
  4. കുട്ടികള്‍ നിര്‍ബന്ധമായും മാസ്ക് ധരിച്ചിരിക്കണം
  5. കൂട്ടം കൂടി നില്‍ക്കുന്നതും അടുത്തിടപഴകുന്നതും കുട്ടികള്‍ ഒഴിവാക്കുകയും സാമൂഹിക അകലം പാലിക്കാനും ശ്രദ്ധിക്കണം
  6. ഭക്ഷണസാധനങ്ങളോ പഠനോപകരണങ്ങളോ മറ്റുള്ളവരുമായി പങ്ക് വെക്കരുത്
  7. കുടിവെള്ളം കൈയ്യില്‍ കരുതണം 
  8. അധ്യാപകര്‍ നിര്‍ദ്ദേശിച്ച സമയത്ത് മാത്രമേ വിദ്യാര്‍ഥികള്‍ വിദ്യാലയത്തില്‍ എത്താവൂ
  9. റിവിഷന്‍ ക്ലാസുകള്‍ മാത്രമാണ് വിദ്യാലയത്തില്‍ നടക്കുന്നത് എന്നതിനാല്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ കാണാന്‍ മറക്കരുത്.
  10. വിദ്യാലയത്തില്‍ എത്തുന്ന സമയത്ത് ഓണ്‍ലൈന്‍ ക്ലാസുകള്‍ ഉണ്ടെങ്കില്‍ അവയുടെ പുനസംപ്രേക്ഷണം അന്നേ ദിവസം വീണ്ടും ഉള്ളത് കാണുക
  11. പരീക്ഷയുമായി ബന്ധപ്പെട്ട് ഫോട്ടോ, ഫീസ് എന്നിവ അവസാന തീയതിക്ക് മുമ്പ് അധ്യാപകരുടെ നിര്‍ദ്ദേശപ്രകാരം  നല്‍കുക
  12. കോവിഡ് രോഗലക്ഷണങ്ങള്‍ ഉള്ളവരെ യാതൊരു കാരണവശാലും സ്കൂളില്‍ അയക്കാതിരിക്കാന്‍ രക്ഷകര്‍ത്താക്കള്‍ ശ്രദ്ധിക്കുക
  13. അധ്യാപകര്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന ക്ലാസ് മുറികളില്‍ മാത്രമേ ഇരിക്കാവൂ
  14. സ്കൂള്‍ വിട്ട് വീട്ടിലെത്തിയാലുടന്‍ കുളിച്ച് വൃത്തിയായ ശേഷം മാത്രമേ മറ്റ് പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാവൂ
  15. മാര്‍ച്ച് 17 മുതല്‍ എസ് എസ് എല്‍ സി പരീക്ഷകള്‍ ആരംഭിക്കുന്നതിനാല്‍ പഠനത്തെ ഗൗരവമായി കാണാനും സംശയനിവാരണത്തിനുമായി ഈ ദിവസങ്ങള്‍ പ്രയോജനപ്പെടുത്തുക

സമ്മതപത്രത്തിന്റെ മാതൃക ഇവിടെ

സ്കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ഇവിടെ


No comments:

Post a Comment