ഇന്ന് ഫെബ്രുവരി 21 മാതൃഭാഷാദിനം . 2 വര്‍ഷത്തെ ഇടവേളക്ക് ശേഷം വിദ്യാലയത്തിലെത്തിയ വിദ്യാര്‍ഥികള്‍ ഈ ദിനം ആവേശത്തോടെ കൊണ്ടാടി. ക്ലാസ് തലത്തില്‍ നടത്തിയ മാതൃഭാഷാ പ്രതിജ്ഞ-, പ്രസംഗം, ഉപന്യാസം പോസ്റ്റര്‍ രചന എന്നിവക്ക് പുറമേ സ്കൂള്‍ ലൈബ്രറിയില്‍ നടന്ന ലളിതമായ ചടങ്ങില്‍ മാതൃഭാഷാദിനാഘോഷം പ്രധാനാധ്യാപകന്‍ ഉദ്ഘാടനം ചെയ്‍തു. ശ്രീ സി വി സുധീര്‍ സാര്‍ സ്വാഗതവും ശ്രീമതി ദീപ കെ രവി നന്ദിയും പറഞ്ഞ ചടങ്ങില്‍ സീനിയര്‍ അസിസ്റ്റന്റ് ശ്രീമതി സി ആര്‍ ലതാകുമാരി അധ്യക്ഷത വഹിച്ചു. അധ്യാപകരായ ശ്രീമതി ബി ലീല, ശ്രീമതി ജെയ്‍ത്തൂണ്‍ , ശ്രീമതി സിന്ധുമോള്‍ പി എസ് എന്നിവര്‍ക്ക് പുറമേ കുമാരി അര്‍ച്ചന ആര്‍, , കീര്‍ത്തന എന്‍, എന്നിവ്‍ മാതൃഭാഷയുടെ പ്രാധാന്യം മഹത്വം എന്നിവയെക്കുറിച്ച് സംസാരിച്ചു. അനഘ എസിന്റെ കവിതയും പൂജാ & ടീമിന്റെ നാടന്‍ പാട്ടും മാതൃഭാഷാദിനാഘോഷത്തിന് മാറ്റ് കൂട്ടി. മാതൃഭാഷയില്‍ ഒരു കയ്യൊപ്പ് എന്ന പ്രവര്‍ത്തനത്തില്‍ അധ്യാപകരും വിദ്യാര്‍ഥികളും മാതൃഭാഷയില്‍ത്തന്നെ കയ്യൊപ്പ് ചാര്‍ത്തിയത് ആസ്വാദ്യകരമായി.
No comments:
Post a Comment