2020-21 അധ്യയനവര്‍ഷത്തെ എസ് എസ് എല്‍ സി പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ പി ടി എ കമ്മിറ്റിയുടെയും അധ്യാപകരുടെയും വക ഉപഹാരങ്ങള്‍ നല്‍കി അനുമോദിച്ചു. വിദ്യാലയത്തില്‍ നടന്ന ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ബിജോയ്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി പ്രസീത, ജില്ലാ പഞ്ചായത്തംഗം ശ്രീമതി പത്മിനി ടീച്ചര്‍ എന്നിവര്‍ ചേര്‍ന്ന് വിജയികള്‍ക്ക് ഉപഹാരങ്ങള്‍ നല്‍കി. വാര്‍ഡ് അംഗം ശ്രീമതി നിഷ സി വി, ചിറ്റൂര്‍ ഗവണ്‍മെന്റ് കോളേജിലെ കൊമേഴ്‍സ് വിഭാഗം അധ്യാപകന്‍ ശ്രീ ലക്ഷ്മണന്‍, മുന്‍ പി ടി എ പ്രസിഡന്റ് ശ്രീ ശെല്‍വന്‍ , പ്രിന്‍സിപ്പല്‍ ശ്രീമതി ഷാജി സാമു, പ്രധാനാധ്യാപകന്‍ ശ്രീ സുജിത്ത് എസ്, പി ടി എ വൈസ് പ്രസിഡന്റ് ശ്രീമതി സെമീന സലീം എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ശ്രീ എസ് ദിസന്‍ സ്വാഗതവും ശ്രീമതി ബേബി ഗിരിജ ടീച്ചര്‍ നന്ദിയും പ്രകാശിപ്പിച്ചു. എസ് എസ് എല്‍ സി പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ+ കിട്ടിയ 10 കുട്ടികള്‍ക്കും ഹയര്‍ സെക്കണ്ടറി പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ+ നേടിയ 16 കുട്ടികളെയും വി എച്ച് എസ് ഇയിലെ ടോപ്പറിനെയുമാണ് പി ടി എ കമ്മിറ്റിയുടെ ഉപഹാരവും ക്യാഷ് അവാര്‍ഡും നല്‍കി അനുമോദിച്ചത്. കഞ്ചിക്കോടിന്റെ ചരിത്രത്തിലാദ്യാമായി എസ് എസ് എല്‍ സി പരീക്ഷയില്‍ 100% വിജയം നേടിയ വര്‍ഷം കൂടിയാണ് ഇത്
വിജയികളെ അനുമോദിച്ചു
Subscribe to:
Post Comments (Atom)
No comments:
Post a Comment