പാലക്കാട് ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെ നേതൃത്വത്തിൽ ഓ ആർ സി പദ്ധതിയുടെ ഭാഗമായി വിദ്യാർത്ഥികളിലെ മൊബൈൽ ഫോൺ, ഇന്റർനെറ്റ് തുടങ്ങിയവയുടെ അമിത ഉപയോഗം തടയുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന 'OPTIMA' പരിപാടി 02/08/2021 നു ജി വി എച്ച് എസ് എസ് കഞ്ചിക്കോടിൽ നടന്നു. വാളയാർ സർക്കിൾ ഇൻസ്‌പെക്ടർ ശ്രീ മുരളീധരൻ പങ്കെടുത്ത പരിപാടിയിൽ ജില്ലാ ശിശു ശ്രീമതി ശുഭ എസ് പരിപാടി ഉത്ഘാടനം ചെയ്തു. സ്കൂൾ പ്രധാനധ്യാപകൻ ശ്രീ സുജിത് എസ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഓ ആർ സി നോഡൽ അധ്യാപിക ശ്രീമതി ലത വി, സ്കൂൾ കൗൺസിലർ സിജ, മറ്റു അധ്യാപകർ,ഓ ആർ സി പ്രൊജക്റ്റ് അസിസ്റ്റന്റ് ശ്രീ കിഷോർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു. പ്രസ്തുത സ്കൂളിലെ ഇത്തരം പ്രശ്നങ്ങൾ അനുഭവിക്കുന്ന 24 കുട്ടികൾക്ക് പ്രത്യേകം തയാറാക്കിയ മോഡ്യൂൾ പ്രകാരം ഓ ആർ സി പരിശീലകരുടെയും ഡി ആർ സി സൈക്കോളജിസ്റ്റ്, ഫാമിലി കൗൺസിലർ തുടങ്ങിയവരുടെ നേതൃത്വത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് മൂന്നു ദിവസം വിവിധ പ്രവർത്തങ്ങൾ ഉൾപ്പെടുത്തി ക്ലാസുകളും തെറാപ്പികളും നടത്തി. തുടർന്ന് പ്രസ്തുത വിഷയവുമായി ബന്ധപ്പെട്ട് രക്ഷിതകൾക്കുള്ള ക്ലാസുകളും സംഘടിപ്പിച്ചു. പ്രസ്തുത പരിപാടിയിൽ ഉൾപ്പെടുത്തിയ കുട്ടികളിൽ Internet Addiction Test, Internet Gaming Disorder Test എന്നിവ നടത്തി. കുട്ടികളിലെ തുടർന്നുള്ള ഇടപെടലുകൾ ഈ ടെസ്റ്റിന്റെ കൂടെ അടിസ്ഥാനത്തിലാണ് നടത്തുന്നത്.
മൂന്ന് ദിവസം നീണ്ടു നിന്ന പരിപാടിയുടെ സമാപനം 04/08/2021 നു വൈകുന്നേരം 4 മണിക്ക് പാലക്കാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ബിനിമോൾ ഉത്ഘാടനം ചെയ്തു. ജില്ലാ വനിതാ ശിശു വികസന ഓഫീസർ ശ്രീമതി മീര, ജില്ലാ ശിശു സംരക്ഷണ ഓഫീസർ ശ്രീമതി ശുഭ എസ്, ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീമതി പദ്മിനി ടീച്ചര്‍, വാർഡ് മെമ്പർ ശ്രീമതി നിഷ സി വി , സ്കൂൾ പ്രിൻസിപ്പൽ ഷാജി സാമു ടീച്ചർ, സ്കൂൾ ഹെഡ്മാസ്റ്റർ സുജിത് എസ് , ഓ ആർ സി അധ്യാപിക ലത വി , സ്റ്റാഫ് സെക്രട്ടറി ശ്രീമതി സിന്ധുമോള്‍ പി എസ്, സീനിയര്‍ അസിസ്റ്റന്റ് ശ്രീമതി ബേബി ഗിരിജ , അധ്യാപകർ, സ്കൂൾ കൗൺസിലർ സിജ തുടങ്ങിയവരും രക്ഷിതാക്കളും പരിപാടിയിൽ പങ്കെടുത്തു. പരിപാടിയിൽ പങ്കെടുത്ത മുഴുവൻ വിദ്യാർത്ഥികൾക്കും സർട്ടിഫിക്കറ്റ് നൽകി.
'OPTIMA' പരിപാടിയുടെ ഭാഗമായി ഈ വിദ്യാർത്ഥികളുടെ ഫോളോ അപ്പ് പ്രവർത്തനങ്ങൾ ഡി ആർ സിയിലെ വിദഗ്ദ്ധരുടെ സേവനം ഉപയോഗിച്ച് നടത്തുന്നതാണ്.
OPTIMA 2021- ORC Project
Subscribe to:
Post Comments (Atom)
No comments:
Post a Comment