സാമൂഹ്യ സുരക്ഷാ മിഷന്‍ അച്ഛനോ അമ്മയോ അല്ലെങ്കില്‍ രണ്ട് പേരുമോ മരണപ്പെട്ട നിര്‍ദ്ധനരായ കുടുംബങ്ങളിലെ സര്‍ക്കാര്‍ /എയ്‌ഡഡ് വിദ്യാലയങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കുള്ള 2020-21 അധ്യയനവര്‍ഷത്തെ സ്‌നേഹപൂര്‍വ്വം സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. വിദ്യാര്‍ഥികളില്‍ നിന്നും വെള്ളക്കടലാസില്‍ അപേക്ഷ സ്വീകരിച്ച് സ്ഥാപനമേധാവി ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട അവസാനദിവസം 31.10.2020 ആണ്. മുന്‍വര്‍ഷങ്ങളില്‍ അപേക്ഷിച്ച് ആനുകൂല്യം ലഭിക്കുന്നവരും പുതിയ അപേക്ഷകരും പഠിക്കുന്ന വിദ്യാലയത്തിലെ പ്രധാനാധ്യാപകന്‍ മുഖേന അപേക്ഷ സമര്‍പ്പിക്കണം
പ്രതിവര്‍ഷം
പത്ത് മാസം വരെയാണ് സ്കോളര്‍ഷിപ്പ് ലഭിക്കുക . അഞ്ചാം ക്ലാസ് വരെ
പ്രതിമാസം 300 രൂപനിരക്കിലും 6 മുതല്‍ 10 വരെ 500 രൂപനിരക്കിലുമാണ്
സ്‌കോളര്‍ഷിപ്പ് ലഭിക്കുക. അനാധാലയങ്ങളില്‍ താമസിച്ച് പഠിക്കുന്ന
കുട്ടികള്‍ക്ക് അപേക്ഷിക്കാന്‍ കഴിയില്ല. അപ്‌ലോഡ് ചെയ്യുന്ന എല്ലാ
അപേക്ഷകളിലെയും കുട്ടികളുടെ പേരുകള്‍ ഉള്‍പ്പെടുന്ന കമ്പ്യൂട്ടര്‍
ജനറേറ്റഡ് ലിസ്‌റ്റ് സ്ഥാപനമേധാവി ഒപ്പിട്ട് സാമൂഹ്യസുരക്ഷാ മിഷനിലേക്ക്
അയക്കേണ്ടതാണ്. അപേക്ഷകളുടെ പ്രിന്റൗട്ടുകള്‍ അയക്കേണ്ടതില്ല.
- അപേക്ഷ ഫോമിനൊപ്പം കുട്ടിയുടെയും രക്ഷകര്‍ത്താവിന്റെയും പേരില്‍ ദേശസാല്‍കൃത/ഷെഡ്യൂള്‍ഡ് ബാങ്കില്‍ എടുത്ത ജോയിന്റ് അക്കൗണ്ട് പാസ് ബുക്കിന്റെ പകര്‍പ്പ് (അക്കൗണ്ട് നമ്പരും ഐ എഫ് എസ് സി കോഡും വ്യക്തമായിരിക്കണം)
- കുട്ടിയുടെ ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ്
- ബി പി എല്‍ റേഷന്‍കാര്‍ഡിന്റെ പകര്‍പ്പ് അല്ലെങ്കില്‍ വില്ലേജ് ഓഫീസില്‍ നിന്നുമുള്ള വരുമാന സര്‍ട്ടിഫിക്കറ്റ് (ഗ്രാമപ്രദേശങ്ങളില്‍ 20000 രൂപയും നഗരങ്ങളില്‍ 22375 രൂപയുമാണ് വരുമാന പരിധി)
- Death Certificateന്റെ പകര്‍പ്പ്
- 2020-21 വര്‍ഷത്തെ അപേക്ഷ സ്വീകരിച്ചുള്ള പത്രക്കുറിപ്പ് ഇവിടെ
- സ്നേഹപൂര്‍വ്വം സ്‌കോളര്‍ഷിപ്പുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ ഇവിടെ
- സ്‌നേഹപൂര്‍വ്വം പദ്ധതി മാനദണ്ഡങ്ങള്‍ ഉള്‍പ്പെടുത്തിയ സര്‍ക്കാര്‍ ഉത്തരവ് ഇവിടെ
- Fresh Application Help File Here
- Renewal of Existing Applicants Help File Here
- മുന്‍വര്‍ഷം മറ്റ് വിദ്യാലയങ്ങളില്‍ അപേഷിച്ചവരും വിദ്യാലയം മാറിവന്നവരുമായവര്‍ക്കുള്ള Help File ഇവിടെ
No comments:
Post a Comment