കഞ്ചിക്കോട്
ഗവ വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി
സ്‍കൂളിലെ സ്റ്റുഡന്റ് പോലീസ്
കേഡറ്റിന്റെ അഡ്വൈസറി കമ്മിറ്റി
യോഗവും എസ് പി സി കുട്ടികള്‍ക്കുള്ള
യൂണിഫോം വിതരണവും വിദ്യാലയത്തില്‍
നടന്നു.
പി ടി എ
പ്രസിഡന്റ് ശ്രീമതി ഷെറീനയുടെ
അധ്യക്ഷതയില്‍ ചേര്‍ന്ന
യോഗത്തില്‍ ജില്ലാ പഞ്ചായത്തംഗം
ശ്രീമതി പത്മിനി ടീച്ചര്‍
ഉദ്ഘാടനം ചെയ്‍തു.
വാളയാര്‍
സബ് ഇന്‍സ്‍പെക്ടര്‍ ശ്രീ
ആര്‍ രാജേഷ് മുഖ്യ പ്രഭാഷണം
നടത്തി.
ഫോറസ്റ്റ്
റേഞ്ച് ഓഫീസര്‍ ശ്രീ ശ്രീകുമാര്‍
ഫയര്‍ ഓഫീസര്‍ ശ്രീ പി ഒ
വര്‍ഗീസ് ,
പ്രിന്‍സിപ്പല്‍
ശ്രീമതി ഷാജി സാമു ,
പ്രധാനാധ്യാപകന്‍
ശ്രീ സുജിത്ത് എസ്,
പി ടി എ വൈസ്
പ്രസിഡന്റ് ശ്രീ മോഹനകൃഷ്‍ണന്‍,
എം പി ടി എ
പ്രസിഡന്റ് ശ്രീമതി സെമീന
സലീം,
എസ് എം സി
ചെയര്‍മാന്‍ ശ്രീ നിജുമോന്‍
, സീനിയര്‍
അസിസ്റ്റന്റ് ശ്രീമതി ബേബി
ഗിരിജ എന്നിവര്‍ സംസാരിച്ചു.
ശ്രീ ദാസന്‍
എസ് സ്വാഗതവും ശ്രീമതി മഞ്ജു
വി നന്ദിയും പ്രകാശിപ്പിച്ചു.
കോവിഡ്
കാലത്ത് എസ് പി സി ജില്ലാ
തലത്തില്‍ നടത്തിയ ഓണ്‍ലൈന്‍
മല്‍സരങ്ങളില്‍ വിജയികളായവര്‍ക്കുള്ള
സമ്മാന വിതരണവും നടന്നു. കൂടുതല്‍ ഫോട്ടോകള്‍ ഫോട്ടോ ഗാലറി പേജില്‍ (ഇവിടെ)
SPC യൂണിഫോം വിതരണം
Subscribe to:
Post Comments (Atom)
No comments:
Post a Comment