SCHOOL NEWS

ഇക്കഴിഞ്ഞ വര്‍ഷത്തെ നാഷണല്‍ മീന്‍സ്-കം-മെരിറ്റ് സ്‍കോളര്‍ഷിപ്പ് പരീക്ഷയില്‍ എട്ടാം ക്ലാസിലെ അഭിറാം ആര്‍ സ്കോളര്‍ഷിപ്പിന് അര്‍ഹനായി അഭിനന്ദനങ്ങള്‍ . കഞ്ചിക്കോട് ജി വി എച്ച് എസ് എസിലെ 2022-23 അധ്യയനവര്‍ഷത്തേക്കുള്ള അഡ്‍മിഷന്‍ ആരംഭിച്ചു. USS പരീക്ഷയില്‍ വിജയിച്ച 8D ക്ലാസിലെ ഷിബിലക്ക് അഭിനന്ദനങ്ങള്‍.

എന്റെ സ്‌കൂളും ഹൈടെക്ക് ആയി

 

പൊതു വിദ്യാഭ്യാസ മേഖലയിൽ കേരളം ഇന്ത്യയിലെ ആദ്യ സമ്പൂർണ്ണ ഡിജിറ്റൽ സംസ്ഥാനമാകുന്നു. ഹൈടെക് സ്‌കൂൾ, ഹൈടെക് ലാബ് പദ്ധതികളുടെ പൂർത്തീകരണ പ്രഖ്യാപനം. 2020 ഒക്ടോബർ12 രാവിലെ 11 മണിയ്ക്ക് ബഹു. മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം നിർവഹിച്ചു ക്ലാസ് മുറികൾക്കൊപ്പം പഠനാന്തരീക്ഷവും ഹൈടെക് ആക്കി മാറ്റിയാണ് മുഴുവൻ പൊതുവിദ്യാലയങ്ങളിലും ഹൈടെക് ക്ലാസ് റൂമുള്ള ആദ്യസംസ്ഥാനമെന്ന പദവിയിലേക്ക് കേരളം ചുവടു വെക്കുന്നത്. ഡിജിറ്റൽ ഉപകരണങ്ങൾ വിതരണം ചെയ്യുകയും സ്ഥാപിക്കുകയും ചെയ്യുക മാത്രമല്ല ചെയ്തത്, അതിനനുസൃതമായി നമ്മുടെ അധ്യാപനരീതികളിലും ആവശ്യമായ മാറ്റം സാധ്യമാക്കി. ഡിജിറ്റൽ പഠനം എളുപ്പമാക്കാൻ 'സമഗ്ര' ഡിജിറ്റൽ പഠന വിഭവപോർട്ടലിന് രൂപം നൽകിയിട്ടുണ്ട്. ഈ വിഭവപോർട്ടലിലൂടെ പഠനത്തിനാവശ്യമായ സാമഗ്രികൾ ശേഖരിക്കാം. ഇതിനായി അധ്യാപകർക്ക് ഓൺലൈനായി പരിശീലനവും നൽകി. കോവിഡ് പ്രതിസന്ധി കാലത്ത് ഓൺലൈൻ പഠനം വേഗത്തിൽ നടപ്പിലാക്കാനും സംസ്ഥാനത്തിനായി. സംസ്ഥാനത്തെ എല്ലാ നിയോജകമണ്ഡലങ്ങളിലും ഇതോടനുബന്ധിച്ച് നിയോജകമണ്ഡലം ഡിജിറ്റല്‍ ആയതിന്റെ പ്രഖ്യാപനം എം എല്‍ എമാരുടെയും ജനപ്രതിനിധികളുടെയും സാന്നിധ്യത്തില്‍ നടക്കും .  

          ഇതിനോടനുബന്ധിച്ച് കഞ്ചിക്കോട് ജി വി എച്ച് എസ് എസിലും സമ്പൂര്‍ണ്ണ ഡിജിറ്റല്‍ വിദ്യാലയമാക്കിയതിന്റെ പ്രഖ്യാപനം നടന്നു. സ്കൂളില്‍ വെച്ച് നടന്ന ചടങ്ങില്‍ പ്രിന്‍സിപ്പല്‍മാര്‍,  പ്രധാനാധ്യാപകന്‍, പിടിഎ പ്രതിനിധികള്‍ അധ്യാപകരുടെയും സാന്നിധ്യത്തിലാണ് ചടങ്ങ് നടന്നത്



a

No comments:

Post a Comment