SCHOOL NEWS

ഇക്കഴിഞ്ഞ വര്‍ഷത്തെ നാഷണല്‍ മീന്‍സ്-കം-മെരിറ്റ് സ്‍കോളര്‍ഷിപ്പ് പരീക്ഷയില്‍ എട്ടാം ക്ലാസിലെ അഭിറാം ആര്‍ സ്കോളര്‍ഷിപ്പിന് അര്‍ഹനായി അഭിനന്ദനങ്ങള്‍ . കഞ്ചിക്കോട് ജി വി എച്ച് എസ് എസിലെ 2022-23 അധ്യയനവര്‍ഷത്തേക്കുള്ള അഡ്‍മിഷന്‍ ആരംഭിച്ചു. USS പരീക്ഷയില്‍ വിജയിച്ച 8D ക്ലാസിലെ ഷിബിലക്ക് അഭിനന്ദനങ്ങള്‍.

Higher Secondary Admission - School/Combination Transfer Allotment

 


               സപ്ലിമെന്ററി അലോട്ട്മെന്റിനുശേഷമുള്ള വേക്കന്സി ജില്ല/ജില്ലാന്തര സ്കൂള്/കോമ്പിനേഷന് ട്രാന്സ്ഫര് അലോട്ട്മെന്റിനായി പ്രസിദ്ധീകരിക്കുന്നു. ഇതുവരെ ഏകജാലക സംവിധാനത്തില് മെറിറ്റ് ക്വാട്ടയിലോ, സ്പോര്ട്സ് ക്വാട്ടയിലോ പ്രവേശനം നേടിയ വിദ്യാര്ത്ഥികള്ക്ക് മാത്രമേ അവര് ഒന്നാം ഓപ്ഷനിലാണ് പ്രവേശനം നേടിയതെങ്കില് പോലും ട്രാന്സ്ഫറിന് അപേക്ഷിക്കാന് അര്ഹതയുള്ളു. വിഭിന്നശേഷി വിഭാഗത്തിലുള്ള അപേക്ഷകര്ക്ക് അധികസീറ്റ് സൃഷ്ടിച്ച് അലോട്ട്മെന്റ് അനുവദിച്ചിട്ടുള്ളതിനാല് അത്തരം വിദ്യാര്ത്ഥികള്ക്ക് സ്കൂള്/കോമ്പിനേഷന് ട്രാന്സ്ഫറിന് അപേക്ഷിക്കാന് സാധിക്കുകയില്ല. ജില്ലയ്ക്കകത്തോ/മറ്റ് ജില്ലയിലേയ്ക്കോ സ്കൂള് മാറ്റത്തിനോ, കോമ്പിനേഷന് മാറ്റത്തോടെയുള്ള സ്കൂള് മാറ്റത്തിനോ, അതേ സ്കൂളിലെ മറ്റൊരു കോമ്പിനേഷനിലേയ്ക്കോ മാറുന്നതിന് കാന്ഡിഡേറ്റ് ലോഗിനിലെ “Apply
for School/Combination Transfer” എന്ന ലിങ്കിലൂടെ ഓണ്ലൈനായി അപേക്ഷ സമര്പ്പിക്കാവുന്നതാണ്. ജില്ല/ജില്ലാന്തര സ്കൂള്/കോമ്പിനേഷന് ട്രാന്സ്ഫറിനുള്ള ഓപ്പണ് വേക്കന്സി വിവരങ്ങള് 2020 ഒക്ടോബര് 27 ന് രാവിലെ 9 മണിയ്ക്ക് പ്രസിദ്ധീകരിക്കുന്നതാണ്. സ്കൂള്/കോമ്പിനേഷന് ട്രാന്സ്ഫറിനുള്ള അപേക്ഷകള് കാന്ഡിഡേറ്റ് ലോഗിനിലൂടെ 2020 ഒക്ടോബര് 27 ന് രാവിലെ 10 മണിമുതല് 2020 ഒക്ടോബര് 30 ന് വൈകിട്ട് 5 മണി വരെ ഓണ്ലൈനായി സമര്പ്പിക്കാവുന്നതാണ്. മറ്റ് വിശദാംശങ്ങള് അഡ്മിഷന് വെബ്സൈറ്റായ www.hscap.kerala.gov.in -ല് ലഭ്യമാണ്.
 
Click Here for Schoolwise Admitted List 

 

No comments:

Post a Comment