SCHOOL NEWS

ഇക്കഴിഞ്ഞ വര്‍ഷത്തെ നാഷണല്‍ മീന്‍സ്-കം-മെരിറ്റ് സ്‍കോളര്‍ഷിപ്പ് പരീക്ഷയില്‍ എട്ടാം ക്ലാസിലെ അഭിറാം ആര്‍ സ്കോളര്‍ഷിപ്പിന് അര്‍ഹനായി അഭിനന്ദനങ്ങള്‍ . കഞ്ചിക്കോട് ജി വി എച്ച് എസ് എസിലെ 2022-23 അധ്യയനവര്‍ഷത്തേക്കുള്ള അഡ്‍മിഷന്‍ ആരംഭിച്ചു. USS പരീക്ഷയില്‍ വിജയിച്ച 8D ക്ലാസിലെ ഷിബിലക്ക് അഭിനന്ദനങ്ങള്‍.

SAY പരീക്ഷാഫലം പ്രഖ്യാപിച്ചു

 

2020 മാര്‍ച്ച് മാസത്തിലെ എസ് എസ് എല്‍ സി പരീക്ഷയില്‍ ഉപരിപഠനത്തിന് അര്‍ഹത നേടാത്ത വിദ്യാര്‍ഥികള്‍ക്കായി സെപ്‌തംബര്‍ മാസം നടത്തിയ സേ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. കഞ്ചിക്കോട് ജി വി എച്ച് എസ് എസിലെ പരീക്ഷ എഴുതിയ പത്ത് കുട്ടികളില്‍ 9 പേരും ഉപരിപഠനത്തിന് അര്‍ഹത നേടി. ഇതോടെ ഇക്കഴിഞ്ഞ അധ്യയനവര്‍ഷം പരീക്ഷ എഴുതിയ വിദ്യാര്‍ഥികളില്‍ ഒരാളൊഴികെ  എല്ലാവരും ഉപരിപഠനത്തിന് യോഗ്യരായി

പരീക്ഷാ ഫലം അറിയുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക

No comments:

Post a Comment