SCHOOL NEWS

ഇക്കഴിഞ്ഞ വര്‍ഷത്തെ നാഷണല്‍ മീന്‍സ്-കം-മെരിറ്റ് സ്‍കോളര്‍ഷിപ്പ് പരീക്ഷയില്‍ എട്ടാം ക്ലാസിലെ അഭിറാം ആര്‍ സ്കോളര്‍ഷിപ്പിന് അര്‍ഹനായി അഭിനന്ദനങ്ങള്‍ . കഞ്ചിക്കോട് ജി വി എച്ച് എസ് എസിലെ 2022-23 അധ്യയനവര്‍ഷത്തേക്കുള്ള അഡ്‍മിഷന്‍ ആരംഭിച്ചു. USS പരീക്ഷയില്‍ വിജയിച്ച 8D ക്ലാസിലെ ഷിബിലക്ക് അഭിനന്ദനങ്ങള്‍.

SPC പുതിയ ബാച്ചിന്റെ ഉദ്ഘാടനം

 കഞ്ചിക്കോട് ജി വി എച്ച് എസ് എസിലെ 2020 -2022 എസ് പി സി ബാച്ചിന്റെ ഉദ്ഘാടനം 2020 നവംബര്‍ 9ന് നടന്നു. കോവിഡിന്റെ പശ്ചാത്തലത്തില്‍ ഗൂഗിള്‍ മീറ്റിലൂടെ ഓണ്‍ലൈനായാണ് പ്രവര്‍ത്തനം ആരംഭിച്ചത്. വാളയാര്‍ സ്റ്റേഷന്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ശ്രീ കെ സി വിനുവിന്റെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ ജില്ലാ നോഡല്‍ ഓഫീസര്‍ ശ്രീ ജയരാജ് സാര്‍ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. സ്കൂള്‍ പ്രധാനാധ്യാപകന്‍ ശ്രീ സുജിത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സീനിയര്‍ അസിസ്റ്റന്റ് ശ്രീമതി ബേബി ഗിരിജ, സ്റ്റാഫ് സെക്രട്ടറി ശ്രീമതി ലീല,  CPO ശ്രീ ദാസന്‍ , ACPO ശ്രീമതി മഞ്ജു, പോലീസ് ഓഫീസറായ ശ്രീ അന്‍സല്‍, സീനിയര്‍ കേഡറ്റ് തൃഷാദ് ഷാനു എന്നിവര്‍ പുതിയ കേഡറ്റുകകള്‍ക്ക് ആശംസകള്‍ നേ‍ർന്ന് എസ് പി സിയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് രക്ഷകര്‍ത്താക്കളുമായി ആശയവിനിമയം നടത്തി. രക്ഷകര്‍ത്താക്കളുടെ സംശയനിവാരണത്തിന് ശേഷം 8 മണിയോടെ യോഗം അവസാനിച്ചു

No comments:

Post a Comment