കഞ്ചിക്കോട് ജി വി എച്ച് എസ് എസിലെ എസ് പി സി കുട്ടികളുടെ ശ്രമഫലമായി ആഴ്‍ചയില്‍ രണ്ട് ദിവസങ്ങളിലായി (ബുധനാഴ്‍ചകളിലും ഞായറാഴ്‍ചകളിലും ) പാലക്കാട് നഗരത്തില്‍ ലോക്ക്‍ഡൗണ്‍ മൂലം പ്രയാസമനുഭവിക്കുന്ന നിരാലംബര്‍ക്കായി ഒരു നേരത്തെ ഭക്ഷണപ്പൊതികള്‍ വിതരണം ചെയ്യുന്നതിനുള്ള പദ്ധതി ആരംഭിച്ചു. എസ് പി സി കേഡറ്റുകളുടെ വീടുകളില്‍ നിന്നും ശേഖരിക്കുന്ന ഭക്ഷണപ്പൊതികള്‍ വിവിധ സ്ഥലങ്ങളിലെത്തിച്ച് അശരണരും നിരാലംബരുമായവര്‍ക്ക് സൗജന്യമായി വിതരണം ചെയ്യുന്ന പദ്ധതി 2021 ജൂണ്‍ 16ന് ആരംഭിച്ചു. ആദ്യദിനം 50 പേര്‍ക്കായിരുന്നു ഭക്ഷണം നല്‍കിയത്. സമ്പൂര്‍ണ്ണ ലോക്ക്‍ഡൗണ്‍ ആയ ജൂണ്‍ 20ന് മലബാര്‍ സിമന്റ്‍സ് ക്വാര്‍ട്ടേഴ്‍സിലെ എസ് പി സി കേഡറ്റുകള്‍ ക്വാര്‍ട്ടേഴ്‍സില്‍ നിന്നും ശേഖരിച്ച എഴുപതോളം ഭക്ഷണപാക്കറ്റുകള്‍ ഉള്‍പ്പെടെ നൂറ്റി ഇരുപതോളം പേര്‍ക്ക് ഭക്ഷണം എത്തിക്കാന്‍ സാധിച്ചു. എസ് പി സിയുടെ ചുമതലയുള്ള ദാസന്‍ സാറിന്റെയും മഞ്ജുടീച്ചറിന്റെയും നേതൃത്വത്തിലാണ് പൂര്‍ണ്ണമായും എസ് പി സി കേഡറ്റുകളുടെ മാത്രം ശ്രമഫലമായുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. എസ് പി സിയുടെ മാതൃകാപരമായ പ്രവര്‍ത്തനത്തിന് വിദ്യാലയത്തിന്റ അഭിനന്ദനങ്ങളും ആശംസകളും
ഒരു വയറൂട്ടാം -എസ് പി സി പ്രവര്‍ത്തനം
Subscribe to:
Post Comments (Atom)
No comments:
Post a Comment