SCHOOL NEWS

ഇക്കഴിഞ്ഞ വര്‍ഷത്തെ നാഷണല്‍ മീന്‍സ്-കം-മെരിറ്റ് സ്‍കോളര്‍ഷിപ്പ് പരീക്ഷയില്‍ എട്ടാം ക്ലാസിലെ അഭിറാം ആര്‍ സ്കോളര്‍ഷിപ്പിന് അര്‍ഹനായി അഭിനന്ദനങ്ങള്‍ . കഞ്ചിക്കോട് ജി വി എച്ച് എസ് എസിലെ 2022-23 അധ്യയനവര്‍ഷത്തേക്കുള്ള അഡ്‍മിഷന്‍ ആരംഭിച്ചു. USS പരീക്ഷയില്‍ വിജയിച്ച 8D ക്ലാസിലെ ഷിബിലക്ക് അഭിനന്ദനങ്ങള്‍.

പ്ലസ് വൺ പ്രവേശനം: മെറിറ്റ് ക്വാട്ട ഒഴിവുകളിൽ പ്രവേശനത്തിന് അപേക്ഷിക്കാം

 വിവിധ അലോട്ട്‌മെന്റുകളിൽ അപേക്ഷിച്ചിട്ടും ഇതുവരെ അലോട്ട്‌മെന്റ് ലഭിക്കാത്ത വിദ്യാർത്ഥികൾക്ക് പ്രസിദ്ധപ്പെടുത്തിയ വേക്കൻസിയിൽ പ്രവേശനം നേടുന്നതിന് ഇന്ന് (നവംബർ 12 ) അപേക്ഷിക്കാം. നിലവിൽ പ്രവേശനം നേടിയവർക്കും വിവിധ ക്വാട്ടകളിൽ പ്രവേശനം നേടിയശേഷം വിടുതൽ സർട്ടിഫിക്കറ്റ് വാങ്ങിയവർക്കും അലോട്ട്‌മെന്റ് ലഭിച്ചിട്ട് നോൺ-ജോയിനിങ് ആയവർക്കും അപേക്ഷിക്കാനാവില്ല. നിലവിലുളള ഒഴിവ് www.hscap.kerala.gov.in  ൽ 12ന് രാവിലെ ഒൻപതിന് പ്രസിദ്ധീകരിക്കും. പ്രവേശനം നേടാൻ ആഗ്രഹിക്കുന്നവർ കാൻഡിഡേറ്റ് ലോഗിനിലെ  Apply for Vacant Seats  എന്ന ലിങ്കിലൂടെ അപേക്ഷിക്കണം. അപേക്ഷയിൽ പ്രസിദ്ധപ്പെടുത്തിയ വേക്കൻസികൾക്കനുസൃതമായി എത്ര സ്‌കൂൾ/കോഴ്‌സുകൾ വേണമെങ്കിലും ഓപ്ഷനായി ഉൾപ്പെടുത്താം.
വൈകിട്ട് അഞ്ചുവരെ ലഭിക്കുന്ന സാധുതയുളള അപേക്ഷകൾ കേന്ദ്രീകൃതമായി പരിഗണിച്ച് മെറിറ്റ് അടിസ്ഥാനത്തിൽ റാങ്ക് ലിസ്റ്റ് തയ്യാറാക്കി അഡ്മിഷൻ വെബ്‌സൈറ്റിൽ നാളെ (നവംബർ 13) രാവിലെ ഒൻപതിന് പ്രസിദ്ധീകരിക്കും. കൂടാതെ കാൻഡിഡേറ്റ് ലോഗിനിലെ  Candidates's Rank Report എന്ന ലിങ്കിലൂടെ അഡ്മിഷൻ ലഭിക്കാൻ കൂടുതൽ സാധ്യതയുളള സ്‌കൂൾ/കോഴ്‌സ്, മനസ്സിലാക്കി അപേക്ഷകർ രക്ഷകർത്താക്കളോടൊപ്പം പ്രവേശനം നേടാൻ ആഗ്രഹിക്കുന്ന സ്‌കൂളിൽ നാളെ (13) രാവിലെ പത്ത് മുതൽ 12 മണിക്കു മുൻപ് യോഗ്യതാ സർട്ടിഫിക്കറ്റ്, വിടുതൽ സർട്ടിഫിക്കറ്റ്, സ്വഭാവ സർട്ടിഫിക്കറ്റ്, അപേക്ഷയിൽ ബോണസ് പോയിന്റ് ലഭിക്കുന്നതിന് വിവരങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിൽ ആയവയുടെ അസ്സൽ രേഖകളും ഫീസുമായി എത്തണം. ഇത്തരത്തിൽ ഹാജരാക്കുന്ന വിദ്യാർത്ഥികളുടെ യോഗ്യതാ മെരിറ്റ് മാനദണ്ഡങ്ങൾ റാങ്ക് ലിസ്റ്റിന്റെ സഹായത്തോടെ ഉറപ്പാക്കി പ്രസിദ്ധപ്പെടുത്തിയ വേക്കൻസിക്ക് തുല്യമായ സീറ്റുകളിൽ അതത് പ്രിൻസിപ്പൽമാർ ഉച്ചയ്ക്ക് 12ന് ശേഷം ഒരു മണിക്കുള്ളിൽ പ്രവേശനം നടത്തും.

 

Click Here for the Circular

No comments:

Post a Comment