2021-22 അധ്യയനവര്‍ഷത്തെ സ്‍കൂള്‍ പ്രവേശനോല്‍സവം വിപുലമായ പരിപാടികളോടെ കഞ്ചിക്കോട് ജി വി എച്ച് എസ് എസിലും നടന്നു. ലോക്ക്‍ഡൗണ്‍ പശ്ചാത്തലത്തില്‍ ഓണ്‍ലൈനായി ഗൂഗിള്‍ മീറ്റിലൂടെയായിരുന്നു പരിപാടികള്‍ സംഘടിപ്പിച്ചത്. രാവിലെ 11 മണിക്ക് ബഹു പാലക്കാട് ജില്ലാ പഞ്ചായത്തംഗം ശ്രീമതി പ്ദ്‍മിനി ടീച്ചര്‍ പ്രവേശനോല്‍സവ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. ഗ്രമപഞ്ചായത്തംഗം ശ്രീമതി നിഷ, പ്രിന്‍സിപ്പല്‍മാരായ ശ്രീമതി ഷാജി സാമു, ശ്രീമതി പ്രിന്‍സി, പ്രധാനാധ്യാപകന്‍ ശ്രീ സുജിത്ത് എന്നിവരുടെ സാന്നിധ്യത്തില്‍ വിവിധ ക്ലാസുകളിലെ കുട്ടികള്‍ അവതരിപ്പിച്ച കലാപരിപാടിളോടെ പുതിയ അധ്യയനവര്‍ഷത്തിലേക്ക് നവാഗതരെ സ്വാഗതം ചെയ്തു. വിദ്യാലയത്തിലെ അധ്യാപകരുടെ നേതൃത്വത്തില്‍ എല്ലാ ക്ലാസുകളിലും ക്ലാസ് അടിസ്ഥാനത്തില്‍ സമാനമായ പരിപാടികള്‍ സംഘടിപ്പിച്ചു
പ്രവേശനോല്‍സവം
Subscribe to:
Post Comments (Atom)
No comments:
Post a Comment