SCHOOL NEWS

ഇക്കഴിഞ്ഞ വര്‍ഷത്തെ നാഷണല്‍ മീന്‍സ്-കം-മെരിറ്റ് സ്‍കോളര്‍ഷിപ്പ് പരീക്ഷയില്‍ എട്ടാം ക്ലാസിലെ അഭിറാം ആര്‍ സ്കോളര്‍ഷിപ്പിന് അര്‍ഹനായി അഭിനന്ദനങ്ങള്‍ . കഞ്ചിക്കോട് ജി വി എച്ച് എസ് എസിലെ 2022-23 അധ്യയനവര്‍ഷത്തേക്കുള്ള അഡ്‍മിഷന്‍ ആരംഭിച്ചു. USS പരീക്ഷയില്‍ വിജയിച്ച 8D ക്ലാസിലെ ഷിബിലക്ക് അഭിനന്ദനങ്ങള്‍.

SPC പരേഡ് പുനരാരംഭിച്ചു

 

 കോവിഡ് മഹാമാരിയെത്തുടര്‍ന്ന് നിര്‍ത്തി വെച്ചിരുന്ന എസ് പി സി കുട്ടികള്‍ക്കുള്ള പരേഡ് പ്രവര്‍ത്തനം പുനരാരംഭിച്ചു. ജൂണിയര്‍, സീനിയര്‍ വിദ്യാര്‍ഥികള്‍ക്ക് സംയുക്തമായാണ് പരേഡ് സംഘടിപ്പിച്ചത് . പ്രധാനാധ്യാപകന്റെ ആശംസകളോടെ ആരംഭിച്ച പരേഡ് പരിശീലനത്തിന് CPO ശ്രീ ദാസന്‍ എസ് ACPO ശ്രീമതി മഞ്ജു വി. ട്രയിനര്‍മാരായ ശ്രീ ശ്രീജിത്ത്, ശ്രീമതി സുനിത എന്നിവര്‍ നേതൃത്വം നല്‍കി. 88 കുട്ടികളാണ് രണ്ട് ബാച്ചുകളിലായി പങ്കെടുക്കുന്നത് . എല്ലാ ആഴ്ചകളിലും ബുധന്‍ , ശനി ദിവസങ്ങളിലാണ് പരേഡ് ഉണ്ടാവുക

No comments:

Post a Comment