SCHOOL NEWS

ഇക്കഴിഞ്ഞ വര്‍ഷത്തെ നാഷണല്‍ മീന്‍സ്-കം-മെരിറ്റ് സ്‍കോളര്‍ഷിപ്പ് പരീക്ഷയില്‍ എട്ടാം ക്ലാസിലെ അഭിറാം ആര്‍ സ്കോളര്‍ഷിപ്പിന് അര്‍ഹനായി അഭിനന്ദനങ്ങള്‍ . കഞ്ചിക്കോട് ജി വി എച്ച് എസ് എസിലെ 2022-23 അധ്യയനവര്‍ഷത്തേക്കുള്ള അഡ്‍മിഷന്‍ ആരംഭിച്ചു. USS പരീക്ഷയില്‍ വിജയിച്ച 8D ക്ലാസിലെ ഷിബിലക്ക് അഭിനന്ദനങ്ങള്‍.

പെയിന്റിംഗ് ഉപന്യാസ മല്‍സരങ്ങള്‍

ചൈല്‍ഡ് ലൈനിന്റെയും കിസ്‍മത്തിന്റെയും ആഭിമുഖ്യത്തില്‍ ബാലാവകാശവാരത്തോടനുബന്ധിച്ച് കഞ്ചിക്കോട് ജി വി എച്ച് എസ് എസിലെ അന്യസംസ്ഥാക്കാരായ കുട്ടികള്‍ക്കായി പെയിന്റിംഗ് , ഉപന്യാസ മല്‍സരങ്ങള്‍ സംഘടിപ്പിച്ചു. വിദ്യാലയത്തിലെ അന്യസംസ്ഥാനക്കാരായ മുപ്പതിലധികം വിദ്യാര്‍ഥികള്‍ പങ്കെടുത്ത മല്‍സരങ്ങള്‍ക്ക് ചൈല്‍ഡ്‍ലൈന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ശ്രീ സൂരജ് , കിസ്‍മത്തിന്റെ പ്രതിനിധികള്‍ അധ്യാപകരായ ശ്രീമതി ഉഷാകുമാരി, ശ്രീമതി ലീല , ശ്രീമതി ഷീലീകുമാരി , ശ്രീ മുഹമ്മദാലി , ശ്രീമതി സിന്ധുമോള്‍ എന്നിവര്‍ നേതൃത്വം നല്‍കി. വിജയികള്‍ക്കുള്ള പുരസ്കാര വിതരണം അടുത്താഴ്‍ച നടക്കും

No comments:

Post a Comment