SCHOOL NEWS

ഇക്കഴിഞ്ഞ വര്‍ഷത്തെ നാഷണല്‍ മീന്‍സ്-കം-മെരിറ്റ് സ്‍കോളര്‍ഷിപ്പ് പരീക്ഷയില്‍ എട്ടാം ക്ലാസിലെ അഭിറാം ആര്‍ സ്കോളര്‍ഷിപ്പിന് അര്‍ഹനായി അഭിനന്ദനങ്ങള്‍ . കഞ്ചിക്കോട് ജി വി എച്ച് എസ് എസിലെ 2022-23 അധ്യയനവര്‍ഷത്തേക്കുള്ള അഡ്‍മിഷന്‍ ആരംഭിച്ചു. USS പരീക്ഷയില്‍ വിജയിച്ച 8D ക്ലാസിലെ ഷിബിലക്ക് അഭിനന്ദനങ്ങള്‍.

അഭിനന്ദനങ്ങള്‍

 


ജില്ലാ ശിശു സംരക്ഷണ സമിതി (District Child Protection Unit) പാലക്കാട് , കോവിഡ് കാലത്ത് വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച മല്‍സരങ്ങളില്‍ പാഴ്‍വസ്തുക്കള്‍ ഉപയോഗിച്ചുള്ള Creativity മല്‍സരത്തില്‍ ഒന്നാം സ്ഥാനം നേടിയ പത്താം  ക്ലാസിലെ മഞ്ജു കുമാരിക്കും ബാലാവകാശവാരാചരണത്തോടനുബന്ധിച്ച് സിറ്റിസണ്‍ ജേര്‍ണലിസ്റ്റ് മല്‍സരത്തില്‍ പങ്കെടുത്ത് മൂന്നാം സ്ഥാനം കരസ്ഥമാക്കിയ പത്താം ക്ലാസിലെ തന്നെ അഫ്രിന്‍ ഫാത്തിമക്കും പാലക്കാട് മോയന്‍ എല്‍ പി സ്‍കൂളില്‍ വെച്ച് നടന്ന ചടങ്ങില്‍ വെച്ച് ശ്രീ വി കെ ശ്രീകണ്ഠന്‍ എം പി സമ്മാനങ്ങള്‍ വിതരണം ചെയ്‍തു. വിജയികള്‍ക്ക് അഭിനന്ദനങ്ങള്‍

No comments:

Post a Comment