കഞ്ചിക്കോട് ഹൈസ്കൂളിലെ അടിസ്ഥാന സൗകര്യ വികസനത്തിനായി സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച 3 കോടി രൂപ ഉപയോഗിച്ച് നിര്‍മ്മിക്കാനുദ്ദേശിക്കുന്ന ക്ലാസ് മുറികളും ലാബുകളും ഉള്‍പ്പെട്ട 11 മുറികളോട് കൂടിയ കെട്ടിടത്തിന് തയ്യാറാക്കിയ പ്ലാന്‍ ബഹു എം എല്‍ എ ശ്രീ എ പ്രഭാകരന്‍ അവര്‍കളുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗം അംഗീകരിച്ചു. ജില്ലാ പഞ്ചായത്തംഗം ശ്രീമതി പത്‍മിനി ടീച്ചര്‍, പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോര്‍ഡിനേറ്റര്‍ ശ്രീ ജയപ്രകാശ് സാര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ പി ടി എ , എം പി ടി എ , എസ് എം സി കമ്മിറ്റികളുടെ സംയുക്തയോഗത്തിലാണ് അംഗീകാരം നല്‍കിയത്. പ്രിന്‍സിപ്പല്‍ ശ്രീമതി ഷാജി സാമു സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ശ്രീമതി സിന്ധുമോള്‍ നന്ദിയും പറഞ്ഞ യോഗത്തില്‍ പി ടി എ പ്രസിഡന്റ് ശ്രീമതി ഷെറീന, വൈസ് പ്രസിഡന്റ് ശ്രീ മോഹനകൃഷ്‍ണന്‍, എം പി ടി എ പ്രസിഡന്റ് ശ്രീമതി സെമീന സലീം, എസ് എം സി ചെയര്‍മാന്‍ ശ്രീ നിജുമോന്‍ വി എച്ച് എസ് ഇ പ്രിന്‍സിപ്പല്‍ ശ്രീമതി പ്രിന്‍സി, പ്രധാനാധ്യാപകന്‍ ശ്രീ സുജിത്ത് എന്നിവര്‍ സംസാരിച്ചു. ഇതുമായി ബന്ധപ്പെട്ട് സംശയങ്ങള്‍ക്ക് പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം ജില്ലാ കോര്‍ഡിനേറ്റര്‍ ശ്രീ ജയപ്രകാശ് സാര്‍ മറുപടി നല്‍കി. പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് എം എല്‍ എ ശ്രീ പ്രഭാകരന്‍ അവര്‍കള്‍ ഉറപ്പ് നല്‍കി
3 കോടി രൂപയുടെ കിഫ്‍ബി ഫണ്ട് പ്ലാന്‍ പി ടി എ കമ്മിറ്റി അംഗീകരിച്ചു
Subscribe to:
Post Comments (Atom)
No comments:
Post a Comment