SCHOOL NEWS

ഇക്കഴിഞ്ഞ വര്‍ഷത്തെ നാഷണല്‍ മീന്‍സ്-കം-മെരിറ്റ് സ്‍കോളര്‍ഷിപ്പ് പരീക്ഷയില്‍ എട്ടാം ക്ലാസിലെ അഭിറാം ആര്‍ സ്കോളര്‍ഷിപ്പിന് അര്‍ഹനായി അഭിനന്ദനങ്ങള്‍ . കഞ്ചിക്കോട് ജി വി എച്ച് എസ് എസിലെ 2022-23 അധ്യയനവര്‍ഷത്തേക്കുള്ള അഡ്‍മിഷന്‍ ആരംഭിച്ചു. USS പരീക്ഷയില്‍ വിജയിച്ച 8D ക്ലാസിലെ ഷിബിലക്ക് അഭിനന്ദനങ്ങള്‍.

നാവികസേനാദിനം

 

 

   നാവികസേന ദിനവുമായി ബന്ധപ്പെട്ട് ഡിസംബര്‍ 3ന് യു പി വിഭാഗം വിദ്യാര്‍ഥികള്‍ക്കായി കപ്പൽ നിർമ്മാണ പരിശീലനക്കളരി സംഘടിപ്പിച്ചു. കപ്പൽ , കത്തി കപ്പൽ എന്നിവയുടെ മാതൃകകള്‍  കുട്ടികള‍ുണ്ടാക്കി.  നാവികദിന സന്ദേശം അഭയ് കൃഷ്ണ മറ്റു കുട്ടികൾക്ക് പകർന്നു നൽകി. കൂടാതെ നാവികസേനയുടെ വിഡിയോ പ്രദര്‍ശനവും നടത്തി. അധ്യാപകരായ പദ്‍മിനി ടീച്ചര്‍, സിന്ധു ടീച്ചര്‍ എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി

No comments:

Post a Comment