SCHOOL NEWS

ഇക്കഴിഞ്ഞ വര്‍ഷത്തെ നാഷണല്‍ മീന്‍സ്-കം-മെരിറ്റ് സ്‍കോളര്‍ഷിപ്പ് പരീക്ഷയില്‍ എട്ടാം ക്ലാസിലെ അഭിറാം ആര്‍ സ്കോളര്‍ഷിപ്പിന് അര്‍ഹനായി അഭിനന്ദനങ്ങള്‍ . കഞ്ചിക്കോട് ജി വി എച്ച് എസ് എസിലെ 2022-23 അധ്യയനവര്‍ഷത്തേക്കുള്ള അഡ്‍മിഷന്‍ ആരംഭിച്ചു. USS പരീക്ഷയില്‍ വിജയിച്ച 8D ക്ലാസിലെ ഷിബിലക്ക് അഭിനന്ദനങ്ങള്‍.

പത്താം ക്ലാസിന്റെ ക്ലാസ് പി ടി എ സംഘടിപ്പിച്ചു

 

      കഞ്ചിക്കോട് ജി വി എച്ച് എസ് എസിലെ പത്താം ക്ലാസ് വിദ്യാര്‍ഥികളുടെ ക്ലാസ് പി ടി എ ഡിസംബര്‍ 7,8 തീയതികളിലായി വിദ്യാലയത്തില്‍ നടന്നു. ഡിസംബര്‍ 7ന് ഇംഗ്ലീഷ് മീഡിയം ക്ലാസുകളുടെയും 8ന് മലയാളം , തമിഴ് മീഡിയം ക്ലാസുകളുടെയുമാണ് നടന്നത് . പി ടി എ പ്രസിഡന്റ് ശ്രീമതി ഷെറീന, പി ടി എ ഭാരവാഹികള്‍, രക്ഷകര്‍ത്താക്കള്‍ , അധ്യാപകര്‍ എന്നിവര്‍  പങ്കെടുത്ത യോഗത്തില്‍ പ്രധാനാധ്യാപകന്‍ ശ്രീ സുജിത്ത് എസ്, ശ്രീമതി ബേബി ഗിരിജ ടീച്ചര്‍ എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. ക്ലാസ് അധ്യാപകരായ ശ്രീമതി സുജിത്ര, ശ്രീമതി ലത വി, ശ്രീമതി സിന്ധുമോള്‍ പി എസ്, ശ്രീമതി ചിത്ര എന്നിവര്‍ നേതൃത്വം നല്‍കി. രക്ഷകര്‍ത്താക്കളുടെ സംശയങ്ങളും ആശങ്കകളും പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ ആയിരുന്നു യോഗം സംഘടിപ്പിച്ചത്. സ്കൂള്‍ കൗണ്‍സിലര്‍ ശ്രീമതി സിജ രക്ഷകര്‍ത്താക്കള്‍ക്ക് പേരന്റിങ്ങ് ആയി ബന്ധപ്പെട്ട ബോധവല്‍ക്കരണം നടത്തി.

No comments:

Post a Comment