SCHOOL NEWS

ഇക്കഴിഞ്ഞ വര്‍ഷത്തെ നാഷണല്‍ മീന്‍സ്-കം-മെരിറ്റ് സ്‍കോളര്‍ഷിപ്പ് പരീക്ഷയില്‍ എട്ടാം ക്ലാസിലെ അഭിറാം ആര്‍ സ്കോളര്‍ഷിപ്പിന് അര്‍ഹനായി അഭിനന്ദനങ്ങള്‍ . കഞ്ചിക്കോട് ജി വി എച്ച് എസ് എസിലെ 2022-23 അധ്യയനവര്‍ഷത്തേക്കുള്ള അഡ്‍മിഷന്‍ ആരംഭിച്ചു. USS പരീക്ഷയില്‍ വിജയിച്ച 8D ക്ലാസിലെ ഷിബിലക്ക് അഭിനന്ദനങ്ങള്‍.

VHSE NSS യൂണിറ്റിന്റെ സപ്തദിന ക്യാമ്പ് ആരംഭിച്ചു

 

        VHSE വിഭാഗം വിദ്യാര്‍ഥികളുടെ NSS യൂണിറ്റിന്റെ സപ്തദിന ക്യാമ്പ് ഡിസംബര്‍ 24ന് ആരംഭിച്ചു. പി ടി എ വൈസ് പ്രസിഡന്റ് ശ്രീ മോഹനകൃഷ്ണന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം പുതുശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി പ്രസീത ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ അജീഷ് , ക്ഷേമകാര്യ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയ്ര്‍മാന്‍ ശ്രീ സുജിത്ത്, വാര്‍ഡ് മെമ്പര്‍ ശ്രീമതി നിഷ, പി ടി എ പ്രസിഡന്റ് ശ്രീമതി ഷെറീന എ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. പ്രധാനാധ്യാപകന്‍ ശ്രീ സുജിത്ത് സ്വാഗതവും എന്‍ എസ് എസ് വോളണ്ടിയര്‍ കുമാരി ആരതി നന്ദിയും പറഞ്ഞു. വി എച്ച് എസ് ഇ വിഭാഗം പ്രിന്‍സിപ്പല്‍ ശ്രീമതി പ്രിന്‍സി ജി പദ്ധതി വിശദീകരണം നടത്തി . പ്രോഗ്രാം ഓഫീസര്‍ ശ്രീമതി രമ്യ ടീച്ചറുടെ നേതൃത്വത്തിലാണ് ഏഴ് ദിവസം നീണ്ട് നില്‍ക്കുന്ന ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്. വിവിധ വകുപ്പുകളുടെ സഹകരണത്തോടെ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം പൊതുജനങ്ങള്‍ക്കായി സൗജന്യ കോവിഡാനന്തര ആയുര്‍വേദ ക്യാമ്പ് നിരാമയ , എക്സൈസ് വകുപ്പിന്റെ വിമുക്തി പൊതുപരിപാടി എന്നിവയും സഘടിപ്പിക്കുന്നുണ്ട്

No comments:

Post a Comment