കഞ്ചിക്കോട് ജി വി എച്ച് എസ് എസിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റിന്റെ മൂന്ന് ദിവസത്തെ അവധിക്കാല ക്യാമ്പിനെക്കുറിച്ച് ആലോചിക്കുന്നതിനായി എസ് പി സി അഡ്‍വൈസറി കമ്മിറ്റിയുടെയും രക്ഷകര്‍ത്താക്കളുടെയും യോഗം വാളയാര്‍ സര്‍ക്കിള്‍ ഇന്‍സ്‍പെക്‍ടര്‍ ശ്രീ വി എസ് മുരളീധരന്‍ സാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു. പ്രധാനാധ്യാപകന്‍ ശ്രീ സുജിത്ത് എസ് സ്വാഗതമാശംസിച്ച യോഗത്തില്‍ പി ടി എ പ്രസിഡന്റ് ശ്രീ മോഹനകൃഷ്ണന്‍, എസ് എം സി ചെയര്‍മാന്‍ ശ്രീ നിജുമോന്‍, എസ് എം സി ചെയര്‍മാന്‍ ശ്രീ നിജുമോന്‍ പി ടി എ വൈസ് പ്രസിഡന്റ് ശ്രീ ചെന്താമരാക്ഷന്‍ പ്രിന്‍സിപ്പല്‍ ശ്രീമതി ഷാജി സാമു, തുടങ്ങിയവര്‍ സംസാരിച്ചു. മെയ് മാസം 19,20,21 തീയതികളില്‍ അവധിക്കാല ക്യാമ്പ് നടത്താനാണ് യോഗത്തില്‍ തീരുമാനിച്ചത്. മൂന്ന് ദിവസവും രാവിലെ മുതല്‍ വൈകുന്നേരം വരെ വിവിധ സെഷനുകളിലായി നടക്കുന്ന ക്യാമ്പില്‍ കുട്ടികള്‍ക്ക് ഭക്ഷണം ഒരുക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു. 19ന് രാവിലെ 9 മണിക്ക് വാളയാര്‍ സര്‍ക്കിള്‍ ഇന്‍സ്‍പെക്‍ടര്‍ ശ്രീ മുരളീഘരന്‍ വി എസ് പതാകയുയര്‍ത്തും. ഉദ്ഘാടനത്തെ തുടര്‍ന്ന് വിവിധ സെഷനുകളിലായി വിദഗ്ധര്‍ ക്ലാസുകള്‍ കൈകാര്യം ചെയ്യും.
No comments:
Post a Comment