SCHOOL NEWS

ഇക്കഴിഞ്ഞ വര്‍ഷത്തെ നാഷണല്‍ മീന്‍സ്-കം-മെരിറ്റ് സ്‍കോളര്‍ഷിപ്പ് പരീക്ഷയില്‍ എട്ടാം ക്ലാസിലെ അഭിറാം ആര്‍ സ്കോളര്‍ഷിപ്പിന് അര്‍ഹനായി അഭിനന്ദനങ്ങള്‍ . കഞ്ചിക്കോട് ജി വി എച്ച് എസ് എസിലെ 2022-23 അധ്യയനവര്‍ഷത്തേക്കുള്ള അഡ്‍മിഷന്‍ ആരംഭിച്ചു. USS പരീക്ഷയില്‍ വിജയിച്ച 8D ക്ലാസിലെ ഷിബിലക്ക് അഭിനന്ദനങ്ങള്‍.

നിവേദനം നല്‍കി

കഞ്ചിക്കോട് ജി വി എച്ച് എസ് എസിലെ പി ടി എ / എം പി ടി എ/ എസ് എം സി കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ വിദ്യാലയത്തിലെ വിദ്യാര്‍ഥികള്‍ക്ക് ആധുനിക സൗകര്യങ്ങളോട് കൂടിയ ടോയ്‍ലറ്റ് കോംപ്ലക്‍സ് നിര്‍മ്മിക്കുന്നതിന് സഹായം ആവശ്യപ്പെട്ട് ബ്ലോക്ക് പഞ്ചായത്തിന് നിവേദനം നല്‍കി. ബ്ലോക്ക് പഞ്ചായത്ത് കാര്യാലയത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിന്റെ അസാന്നിധ്യത്തില്‍ വൈസ് പ്രസിഡന്റ് നിവേദനം കൈപ്പറ്റുകയും അനു‍കൂലനടപടികള്‍ ഉറപ്പ് നല്‍കുകയും ചെയ്‍തു. പി ടി എ കമ്മിറ്റി പ്രസിഡന്റ് ശ്രീമതി ഷെറീന, വൈസ് പ്രസിഡന്റ് ശ്രീ മോഹനകൃഷ്‍ണന്‍, എസ് എം സി ചെയര്‍മാന്‍ ശ്രീ നിജുമോന്‍, പ്രധാനാധ്യാപകന്‍ , മറ്റ് കമ്മിറ്റി അംഗങ്ങള്‍, അധ്യാപകപ്രതിനിധികള്‍ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്

No comments:

Post a Comment