സംസ്ഥാനത്തെ ന്യൂനപക്ഷ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന വിഭാഗങ്ങള്‍ക്കായി (കൃസ്‌ത്യന്‍, മുസ്ലീം, സിഖ്, പാഴ്‌സ്) കേന്ദ്രസര്‍ക്കാരിന്റെ മൈനോരിറ്റി പ്രീമെട്രിക്ക് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. കഴിഞ്ഞ വര്‍ഷത്തെ വാര്‍ഷിക പരീക്ഷയില്‍ 50%ത്തിലധികം സ്കോര്‍ കരസ്ഥമാക്കിയവരും രക്ഷകര്‍ത്തക്കളുടെ വാര്‍ഷിക വരുമാനം രണ്ടരലക്ഷം രൂപയില്‍ കുറവുള്ളവര്‍ക്കുമാണ് അപേക്ഷിക്കാന്‍ സാധിക്കുക. നാഷണല്‍ സ്കോളര്ഷിപ്പ് പോര്‍ട്ടലില്‍ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിച്ച ശേഷം അതിന്റെ പ്രിന്റൗട്ട് ഒപ്പിട്ട ശേഷം വിദ്യാലയത്തില്‍ എത്തിക്കണം. ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാനതീയതി ഒക്‌ടോബര്‍ 31. മുന്‍വര്‍ഷം സ്കോളര്‍ഷിപ്പ് ലഭിച്ചവര്‍ അപേക്ഷ പുതുക്കുകയും വേണം
ഇതോടൊപ്പം നാഷണല്‍ മെരിറ്റ്-കം മീന്‍സ് പരീക്ഷയില്‍ മുന്‍ വര്‍ഷങ്ങളില്‍ സ്കോളര്‍ഷിപ്പിന് അര്‍ഹരായ കുട്ടികള്‍ എന്‍ എം എസ് എസ് സ്കോളര്‍ഷിപ്പിനും അപേക്ഷ സമര്‍പ്പിക്കേണ്ടതുണ്ട്. നിലവില്‍ ഒമ്പതില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ ഫ്രെഷ് ആയും മുന്‍ വര്‍ഷങ്ങളില്‍ സ്കോളര്‍ഷിപ്പ് ലഭിച്ചവര്‍ റിന്യൂവലിനുമാണ് അപേക്ഷിക്കേണ്ടത്. ഇതിനുള്ള അപേക്ഷയും നാഷണല്‍ സ്കോളര്ഷിപ്പ് പോര്‍ട്ടല്‍ മുഖേനയാണ് സമര്‍പ്പിക്കേണ്ടത്
- മൈനോരിറ്റി പ്രീമെട്രിക്ക് സ്കോളര്‍ഷിപ്പ് സര്‍ക്കുലര്‍ ഇവിടെ
- മെറിറ്റ്-കം-മീന്‍സ് സ്കോളര്‍ഷിപ്പ് സര്‍ക്കുലര്‍ ഇവിടെ
- സ്‌കോളര്‍ഷിപ്പ് പോര്ട്ടലില് രജിസ്റ്റര്‍ ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക( ഈ ലിങ്കില്‍ ലഭിക്കുന്ന പേജില്‍ അവസാനം കാണുന്ന ചതുരങ്ങളില്‍ ടിക്ക് മാര്‍ക്ക് നല്‍കി Continue അമര്‍ത്തുക)
- Fresh Application സമര്‍പ്പിക്കുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക
- Renewal നായി ഇവിടെ ക്ലിക്ക് ചെയ്യുക
- School/Institution Login ഇവിടെ
- Profile Updation ചെയ്യുന്ന വിധം ഇവിടെ
Minority Pre-Metric & NMMS Scholarship
2020-21 അധ്യയനവര്‍ഷത്തെ മൈനോരിറ്റി പ്രീ-മെട്രിക്ക് സ്‌കോളര്‍ഷിപ്പിനും
2019-20 അധ്യയനവര്‍ഷം NMMS ലഭിച്ച വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് തുക
ലഭിക്കുന്നതിനായി നാഷണല്‍ സ്കോളര്ഷിപ്പ് പോര്ട്ടലില് രജിസ്റ്റര്‍
ചെയ്യുന്നതിനായി വിദ്യാഭ്യാസ വകുപ്പിന്റെ സര്‍ക്കുലര്‍
പുറത്തിറങ്ങിയിട്ടുണ്ട് . ഇതനുസരിച്ച് മൈനോരിറ്റി വിഭാഗങ്ങളായ മുസ്ലീം,
കൃസ്‌ത്യന്‍, പാഴ്‌സി, സിഖ് വിഭാഗങ്ങളില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്കാണ്
നാഷണല്‍ സ്കോളര്ഷിപ്പ് പോര്‍ട്ടല്‍ വഴി ഈ സ്കോളര്‍ഷിപ്പിന്
അപേക്ഷിക്കാവുന്നത് . അപേക്ഷ സമര്‍പ്പിക്കേണ്ടത് എങ്ങിനെ എന്ന
വിശദാംശങ്ങള്‍ സര്‍ക്കുലറില്‍ വിശദമായി സൂചിപ്പിച്ചിട്ടുണ്ട് .Scholarship Portalലിലേക്കും വിവിധ പേജുകളിലേക്കുള്ള ലിങ്കുകളും SITC FORUM ബ്ലോഗിലെ Scholarships എന്ന ലിങ്കില്‍ ലഭ്യമാണ്.
- മൈനോരിറ്റി പ്രീമെട്രിക്ക് സ്കോളര്‍ഷിപ്പ് സര്‍ക്കുലര്‍ ഇവിടെ
- മെറിറ്റ്-കം-മീന്‍സ് സ്കോളര്‍ഷിപ്പ് സര്‍ക്കുലര്‍ ഇവിടെ
- സ്‌കോളര്‍ഷിപ്പ് പോര്ട്ടലില് രജിസ്റ്റര്‍ ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക( ഈ ലിങ്കില്‍ ലഭിക്കുന്ന പേജില്‍ അവസാനം കാണുന്ന ചതുരങ്ങളില്‍ ടിക്ക് മാര്‍ക്ക് നല്‍കി Continue അമര്‍ത്തുക)
- Fresh Application സമര്‍പ്പിക്കുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക
- Renewal നായി ഇവിടെ ക്ലിക്ക് ചെയ്യുക
അപേക്ഷ സമര്‍പ്പിക്കുന്നതിന് രണ്ട് ഘട്ടങ്ങള്‍ ആണ് ഉള്ളത്.
ആദ്യഘട്ടത്തില്‍ നാഷണല്‍ സ്കോളര്ഷിപ്പ് പോര്ട്ടലില് രജിസ്റ്റര്‍ ചെയ്‌തിട്ടില്ലാത്ത വിദ്യാര്‍ഥികള്‍ പുതുതായി രജിസ്റ്റര്‍ ചെയ്യുകയും(സ്കോളര്‍ഷിപ്പ് പോര്‍ട്ടലിലെ NEW REGISTRATION എന്ന ലിങ്ക് വഴി) മുന്‍ വര്‍ഷങ്ങളില്‍ രജിസ്റ്റര്‍ ചെയ്‌തവര്‍ (സ്കോളര്‍ഷിപ്പ് പോര്‍ട്ടലിലെ Login എന്ന ലിങ്ക് വഴി)വഴിയുമാണ് രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കേണ്ടത്. ഈ നടപടികള്‍ വഴി രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കുമ്പോള്‍ രജിസ്റ്റര്‍ ചെയ്യുന്ന മൊബൈലില്‍ ഒരു ആപ്ലിക്കേഷന്‍ ഐ ഡിയും പാസ്‌വേര്‍ഡും ലഭിക്കും , ഇതുപയോഗിച്ച് സ്‌കോളര്‍ഷിപ്പ് പോര്‍ട്ടലിലെ Login to apply എന്ന ലിങ്കിലൂടെ പ്രവേശിച്ച് പാസ്‌വേര്‍ഡ് റീസെറ്റ് ചെയ്യണം. ഈ ആപ്ലിക്കേഷന്‍ ഐ ഡിയും പാസ്‌വേര്‍ഡും മറന്ന് പോകാതെ കുറിച്ച് വെക്കാന്‍ രക്ഷകര്‍ത്താക്കളോട് നിര്‍ദ്ദേശിക്കുക. തുടര്‍പ്രവര്‍ത്തനങ്ങള്‍ക്ക് ഇവ ആവശ്യമായി വരും. അതിന് ശേഷം സര്‍ക്കുലറില്‍ 8 മുതല്‍ 16 വരെ പേജില്‍ അപേക്ഷ സമര്‍പ്പിക്കേണ്ട വിധം സ്‌ക്രീന്‍ഷോട്ടുകളുടെ സഹായത്തോടെ വിശദീകരിച്ചിട്ടുണ്ട്.
സ്കോളര്‍ഷിപ്പ് പോര്‍ട്ടലില്‍ അപേക്ഷിക്കുന്നതിന് മുമ്പ് രക്ഷകര്‍ത്താക്കള്‍ ശ്രദ്ധിക്കേണ്ടത്
- രജിസ്ട്രേഷന്‍ സമയത്ത് നല്‍കുന്ന മൊബൈല്‍ നമ്പര്‍ മാറരുത്
- മുസ്ലീം, കൃസ്‌ത്യന്‍, സിഖ്, ജൈനര്‍, പാഴ്‌സി വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്ക് മാത്രമാണ് ഈ സ്കോളര്‍ഷിപ്പിന് അപേക്ഷിക്കാവുന്നത്
- കുട്ടിയുടെ പേരിലുള്ള ബാങ്ക് അക്കൗണ്ട് നമ്പര്‍, IFSC Code, മൊബൈല്‍നമ്പര്‍ ആധാര്‍ നമ്പര്‍ ജനനതീയതി എന്നിവ തെറ്റായി രേഖപ്പെടുത്തരുത് .(NSPയുടെ പോര്‍ട്ടലിലെ FAQ വില്‍ For pre matric scholarship scheme, where students do not have their own bank account, parents can provide their own account details. However, parents account number can only be used against scholarship applications for maximum two children എന്ന് പറയുന്നുണ്ടെങ്കിലും സര്‍ക്കുലറില്‍ ഇക്കാര്യം വ്യക്തമാക്കുന്നില്ല. അതിനാല്‍ കുട്ടിയുടെ പേരിലുള്ള അക്കൗണ്ട് വിവരങ്ങള്‍ നല്‍കുന്നതാണ് ഉചിതം)
- ആധാര്‍
കാര്‍ഡ് ഇല്ലാത്ത വിദ്യാര്‍ഥികള്‍ക്ക് നാഷണല്‍ സ്കോളര്ഷിപ്പ്
പോര്ട്ടലില് രജിസ്റ്റര്‍ ചെയ്യുന്നതിനായി വിദ്യാലയത്തില്‍ നിന്നും
Bonafide student certificate ഉം ബാങ്ക് പാസ്‌ബുക്കിലെ ആദ്യപേജിന്റെ
കോപ്പിയും(ഫോട്ടോ ഉള്‍പ്പെട്ട) സ്‌കാന്‍ ചെയ്‌ത് അപ്‌ലോഡ് ചെയ്യേണ്ടതുണ്ട്
- അപേക്ഷിക്കുന്ന അവസരത്തില്‍ വിദ്യാലയത്തിന്റെ പേര് തെറ്റ് കൂടാതെ തിരഞ്ഞെടുക്കണം
- അപേക്ഷ സമര്‍പ്പിക്കുന്ന കുട്ടികളുടെ പേര് ബാങ്ക് അക്കൗണ്ടിലും ആധാര്‍ കാര്‍ഡിലും സ്കൂള്‍ രേഖയിലും ഒരേപോലെ ആയിരിക്കണം
- വാര്‍ഷികവരുമാനം ഒരു ലക്ഷം രൂപയില്‍ കുറവായിരിക്കണം
- കഴിഞ്ഞ
അധ്യയനവര്‍ഷത്തെ വാര്‍ഷിക പരീക്ഷയില്‍ 50%ത്തിലധികം മാര്‍ക്ക്
ഉണ്ടായിരിക്കണം. ഒന്നാം ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് മാര്‍ക്ക് നിബന്ധന ഇല്ല
- ഒരു കുടുംബത്തില്‍ നിന്നും രണ്ട് കുട്ടികള്‍ക്ക് മാത്രമേ അപേക്ഷിക്കാനാവൂ
- കഴിഞ്ഞ വര്‍ഷം അപേക്ഷിച്ചവര്‍ ആ സമയത്ത് ഉപയോഗിച്ച യൂസര്‍ ഐ ഡിയും പാസ്‌വേര്‍ഡുമാണ് ഉപയോഗിക്കേണ്ടത്
- ഈ വര്‍ഷം അപേക്ഷിക്കുമ്പോള്‍ യൂസര്‍ ഐ ഡി , പാസ്‌വേര്‍ഡ് മറന്ന് പോകാതെ എഴുതി സൂക്ഷിക്കുക
- ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിച്ച ശേഷം പ്രിന്റ് ഔട്ട് സ്കൂളില്‍ നല്‍കാന്‍ മറക്കരുത്
- ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ അപേക്ഷ സമര്‍പ്പിക്കുന്ന അവസരത്തില്‍ അധ്യയനവര്‍ഷം ആരംഭിച്ച തീയതി 01/06/2020 എന്നാണ് ചേര്‍ക്കേണ്ടത്
- പ്രീമെട്രിക്ക് സകോളര്‍ഷിപ്പിന് അപേക്ഷിക്കുന്ന കുട്ടികള്‍ക്ക് മറ്റ് കേന്ദ്രാവിഷ്ഠിത സ്‌കോളര്‍ഷിപ്പുകള്‍ക്ക് അര്‍ഹത ഉണ്ടായിരിക്കുന്നതല്ല
- കഴിഞ്ഞ വര്‍ഷം സ്‌കോളര്‍ഷിപ്പ് ലഭിച്ച വിദ്യാര്‍ഥികള്‍ Renewal ആയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്
- അപേക്ഷ സമര്‍പ്പിക്കേണ്ട അവസാനദിവസം ഒക്ടോബര്‍ 31 ആയിരിക്കും
- ഒരു മൊബൈല്‍ നമ്പറില്‍ രണ്ട് കുട്ടികള മാത്രമേ രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കൂ
- ബാങ്ക് അക്കൗണ്‍ ആധാറുമായി ബന്ധിപ്പിച്ചിരിക്കണം (ബാങ്ക് അക്കൗണ്‍ ആധാറുമായി ബന്ധിപ്പിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക)
No comments:
Post a Comment