SCHOOL NEWS

ഇക്കഴിഞ്ഞ വര്‍ഷത്തെ നാഷണല്‍ മീന്‍സ്-കം-മെരിറ്റ് സ്‍കോളര്‍ഷിപ്പ് പരീക്ഷയില്‍ എട്ടാം ക്ലാസിലെ അഭിറാം ആര്‍ സ്കോളര്‍ഷിപ്പിന് അര്‍ഹനായി അഭിനന്ദനങ്ങള്‍ . കഞ്ചിക്കോട് ജി വി എച്ച് എസ് എസിലെ 2022-23 അധ്യയനവര്‍ഷത്തേക്കുള്ള അഡ്‍മിഷന്‍ ആരംഭിച്ചു. USS പരീക്ഷയില്‍ വിജയിച്ച 8D ക്ലാസിലെ ഷിബിലക്ക് അഭിനന്ദനങ്ങള്‍.

10, 12 വിദ്യാര്‍ഥികളുടെ ക്ലാസുകള്‍ ആരംഭിച്ചു



      സംസ്ഥാനത്തെ മറ്റ് വിദ്യാലയങ്ങളോടൊപ്പം കഞ്ചിക്കോട് ജി വി എച്ച് എസ് എസിലും  2020-21 അധ്യയനവര്‍ഷത്തെ 10, 12 ക്ലാസുകളുടെ പ്രവര്‍ത്തനം ആരംഭിച്ചു. രാവിലെ 9 മണിക്ക് ഹയര്‍ സെക്കണ്ടറി പ്ലസ് ടു ക്ലാസുകളും 9.30ന് വി എച്ച് എസ് ഇ വിഭാഗം ക്ലാസുകളും 10ന് പത്താം ക്ലാസ് വിഭാഗം ക്ലാസുകളുമാണ് ആരംഭിച്ചത്. സംസ്ഥാന സര്‍ക്കാരും വിദ്യാഭ്യാസ വകുപ്പും പുറത്തിറക്കിയ മാനദണ്ഡപ്രകാരം ഒരു ബെഞ്ചില്‍ ഒരു വിദ്യാര്‍ഥി എന്ന നിലയില്‍ 50% വിദ്യാര്‍ഥികളെ രാവിലെയും ബാക്കി 50% വിദ്യാര്‍ഥികളെ ഉച്ചക്ക് ശേഷവും വരുത്തിയാണ് ആദ്യഘട്ട പ്രവര്‍ത്തനം ആരംഭിച്ചത്. സ്കൂള്‍ പ്രവേശനകവാടത്തില്‍ തെര്‍മല്‍ സ്കാനിങ്ങ് പരിശോധനയും സാനിറ്റൈസറും നല്‍കി മാസ്കുകള്‍ ശരിയായി ധരിക്കുന്നുണ്ടെന്നുറപ്പാക്കി ആണ് വിദ്യാര്‍ഥികളെ പ്രവേശിപ്പിച്ചത്. രക്ഷകര്‍ത്താക്കളുടെ സമ്മതപത്രം നിര്‍ബന്ധമാക്കിയിരുന്നു. ആദ്യ ദിനത്തില്‍ വിദ്യാര്‍ഥികളെ സ്വീകരിക്കുന്നതിനും പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനുമായി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് , ജില്ലാ പഞ്ചായത്തംഗം, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് , പഞ്ചായത്ത് അംഗങ്ങള്‍, പി ടി എ ഭാരവാഹികള്‍ എന്നിവര്‍ എത്തിയിരുന്നു.


No comments:

Post a Comment