മലയാളത്തിന്റെ പ്രിയ കവയത്രി സുഗതകുമാരി ടീച്ചറിന്റെ സ്മരണക്ക് മുന്നില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ച് കഞ്ചിക്കോട് ഗവ വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ അധ്യാപകരും ജനപ്രതിനിധികളും. പുതുവര്‍ഷമായ ജനുവരി 1ന് കലാലയത്തിലെത്തിയ അധ്യാപകരും ജനപ്രതിനിധികളും ചേര്‍ന്ന് മലയാളത്തിന്റെ പ്രിയകവയത്രി സുഗതകുമാരി ടീച്ചറിന്റെ സ്മരണക്ക് മുന്നില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. ടീച്ചറിനോടുള്ള ആദരസൂചകമായി വിദ്യാലയത്തില്‍ ജില്ലാ പഞ്ചായത്തംഗം ശ്രീമതി പദ്മിനി ടീച്ചര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ബിജോയ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി പ്രസീദ എന്നിവര്‍ ചേര്‍ന്ന് വൃക്ഷത്തൈ നട്ടു. ജില്ലാ പഞ്ചായത്തംഗം ശ്രീമതി പദ്മിനി ടീച്ചറും വിദ്യാലയത്തിലെ ഷീബശ്രീ ടീച്ചറും ചേര്‍ന്ന് സുദതകുമാരി ടീച്ചറിന്റെ കവിത ചൊല്ലി. ഗ്രാമപഞ്ചായത്തംഗങ്ങളും അധ്യാപകരും ചടങ്ങില്‍ സന്നിഹിതരായിരുന്നു
No comments:
Post a Comment