2021 ലെ പുതുവര്‍ഷത്തില്‍ വിദ്യാലയത്തിലെത്തുന്ന വിദ്യാര്‍ഥികളെ സ്വീകരിക്കാന്‍ എത്തിയ ജനപ്രതിനിധികളുടെയും വിദ്യാലയത്തിലെ പ്രധാനാധ്യപകരുടെയും പിടിഎ ഭാരവാഹികളുടെയും ഒരു യോഗം ഇന്ന് വിദ്യാലയത്തില്‍ ചേര്‍ന്നു. വിദ്യാലയവുമായി ബന്ധപ്പെട്ട് നിലവിലെ സാഹചര്യങ്ങള്‍ പ്രധാനാധ്യാപകരായ ശ്രീമതി ഷാജി സാമു, ശ്രീ സുജിത്ത് എസ് , ശ്രീമതി പ്രിന്‍സി എന്നിവര്‍ ധരിപ്പിച്ചു. വിദ്യാലയം നേരിടുന്ന പ്രതിസന്ധികള്‍ പരിഹരിക്കുന്നതിന് കൂട്ടായ പരിശ്രമം ഉണ്ടാവുമെന്നും ത്രിതല പഞ്ചായത്തുകളുടെ അടിയന്തര ഇടപെടലുകളും പിന്തുണയും ഇക്കാര്യത്തിലുണ്ടാവുമെന്ന് ജില്ലാ പഞ്ചായത്തംഗം ശ്രീമതി പദ്മിനിടീച്ചറും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ബിജോയിയും ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി പ്രസീദയും യോഗത്തില്‍ ഉറപ്പ് നല്‍കി. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ അജീഷ്, വാര്‍ഡ് മെമ്പര്‍മാരായ ശ്രീമതി നിഷ , ശ്രീ സുഭാഷ്, ശ്രീ ജയന്‍ എന്നിവരും പി ടി എ ഭാരവാഹികളും അധ്യാപക പ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തു. വിദ്യാലയത്തിലെ സാമൂഹ്യവിരുദ്ധരുടെ ശല്യം തടയുന്നതിന് പൊതുജനപങ്കാളിത്തത്തോടെ വിദ്യാലയത്തില്‍ വാച്ച്മാനെ നിയോഗിക്കുന്നതിന് വേണ്ട അടിയന്തര നടപടികള്‍ സ്വീകരിക്കുമെന്ന് യോഗത്തിന് ജനപ്രതിനിധികള്‍ ഉറപ്പ് നല്‍കി
വിദ്യാലയം ആവശ്യപ്പെട്ട പ്രധാന ആവശ്യങ്ങള്‍ താഴെപ്പറയുന്നവ ആയിരുന്നു
- പ്രാവിന്റെ ശല്യം നേരിടുന്ന എഴാം ക്ലാസ് ബ്ലോക്കിന് മുന്നില്‍ ഗ്രില്‍ സ്ഥാപിക്കുക
- ആര്‍ എം എസ് എ ഫണ്ടില്‍ അനുവദിച്ച ക്ലാസ് മുറികളുടെയും ടോയ് ലറ്റ് ബ്ലോക്കിന്റെയും കുടിവെള്ള പദ്ധതിയുടെയും നിര്‍മ്മാണം ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കുക
- വി എച്ച് എസ് ഇ ക്ലാസ് മുറികളുടെ ശോച്യാവസ്ഥ പരിഹരിക്കുക
- നിലവില്‍ അണ്‍ഫിറ്റ് ആയി പൂട്ടിയിട്ടിരിക്കുന്ന ക്ലാസ് മുറികള്‍ പൊളിച്ച് മാറ്റുന്നതിന് ആവശ്യമായ തുടര്‍ നടപടികള്‍ സ്വീകരിക്കുക
- ഹയര്‍ സെക്കണ്ടറി , വി എച്ച് എസ് ഇ വിഭാഗങ്ങള്‍ക്ക് ഗണിതലാബിനായി കമ്പ്യൂട്ടറുകള്‍ ലഭ്യമാക്കുക
- കിഫ്ബി ഫണ്ടില്‍ അനുവദിച്ച മൂന്ന് കോടിരൂപയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി ലഭിക്കുന്നതിനാവശ്യമായ ഇടപെടലുകള്‍
No comments:
Post a Comment