കൈറ്റ് വിക്ടേഴ്‌സ് ചാനലിലെ ഫസ്റ്റ്‌ബെൽ ഡിജിറ്റൽ ക്ലാസുകളിൽ
പൊതുപരീക്ഷയ്ക്കുള്ള റിവിഷൻ ക്ലാസുകൾ ഞായറാഴ്ച ആരംഭിക്കുന്നു.
രാവിലെ 8.30- ന് പ്ലസ്ടുവിനും 9.30-ന് പത്താം ക്ലാസുകാർക്കുമുള്ള രണ്ട്
ക്ലാസുകളാണ് സംപ്രേഷണം ചെയ്യുന്നത്. പുനഃസംപ്രേഷണം വൈകുന്നേരം 5.30-നും
6.30 നും. തിങ്കൾ മുതൽ വെള്ളി വരെ രാവിലെ എട്ട് മണിക്ക് പ്ലസ്ടുവിനും
8.30ന് പത്താം ക്ലാസിനും ഓരോ റിവിഷൻക്ലാസുകൾ വീതം സംപ്രേഷണം ചെയ്യും.
ഇവയുടെ പുനഃസംപ്രേഷണം അതത് ദിവസം രാത്രി 8.00നും 8.30 നും. സമയക്രമവും
ക്ലാസുകളും തുടർച്ചയായി ഫസ്റ്റ്‌ബെൽ പോർട്ടലിൽ firstbell.kite.kerala.gov.in പ്രസിദ്ധീകരിക്കും.
No comments:
Post a Comment