കഞ്ചിക്കോട് ജി വി എച്ച് എസ് എസില് നിന്നും ഈ അധ്യയനവര്ഷം സര്വീസില് നിന്നും വിരമിക്കുന്ന ശ്രീമതി ഗീതടീച്ചര് വിദ്യാലയത്തിനും വിദ്യാര്ഥികള്ക്കുമായി നല്കിയ സ്നേഹോപഹാരമാണ് വിദ്യാലയത്തിന്റെ മുന്ഭാഗത്തുള്ള മരത്തണലില് സ്ഥാപിച്ച മൂന്ന് പുതിയ ചാരുബെഞ്ചുകള്. വിദ്യാലയത്തില് എത്തുന്ന വിദ്യാര്ഥികള്ക്കും മറ്റുള്ളവര്ക്കും വിദ്യാലയത്തിന്റെ സൗന്ദര്യം ആസ്വദിച്ച് മരത്തണലിലിരുന്ന് കുശലം പറയാനും വിശ്രമിക്കാനുമായി നല്കിയ ഇവക്ക് വിദ്യാലയം ശ്രീമതി ഗീതടീച്ചറിനോട് കടപ്പെട്ടിരിക്കുന്നു. ഈ വിദ്യാലയത്തിലെ വിദ്യാര്ഥികള് എന്നെന്നും സ്മരിക്കുന്ന ഈ സ്നേഹോപഹാരം നല്കിയ ഗീതടീച്ചറിന് വിദ്യാലയത്തിന്റെ പേരില് നന്ദി അറിയിക്കുന്നു. ഫെബ്രുവരി 26ന് വിദ്യാലയത്തില് നടന്ന ലളിതമായ ചടങ്ങില് ജില്ലാ പഞ്ചായത്തംഗം പദ്മിനി ടീച്ചറിന്റെയും വിദ്യാലയത്തിലെ പി ടി എ കമ്മിറ്റി അംഗങ്ങളുടെയും അധ്യാപകരുടെയും വിദ്യാര്ഥികളുടെയും സാന്നിധ്യത്തില് ഇത് വിദ്യാലയത്തിന് സമര്പ്പിച്ചു
No comments:
Post a Comment