SCHOOL NEWS

ഇക്കഴിഞ്ഞ വര്‍ഷത്തെ നാഷണല്‍ മീന്‍സ്-കം-മെരിറ്റ് സ്‍കോളര്‍ഷിപ്പ് പരീക്ഷയില്‍ എട്ടാം ക്ലാസിലെ അഭിറാം ആര്‍ സ്കോളര്‍ഷിപ്പിന് അര്‍ഹനായി അഭിനന്ദനങ്ങള്‍ . കഞ്ചിക്കോട് ജി വി എച്ച് എസ് എസിലെ 2022-23 അധ്യയനവര്‍ഷത്തേക്കുള്ള അഡ്‍മിഷന്‍ ആരംഭിച്ചു. USS പരീക്ഷയില്‍ വിജയിച്ച 8D ക്ലാസിലെ ഷിബിലക്ക് അഭിനന്ദനങ്ങള്‍.

ഗീത ടീച്ചറും മീനാംബാള്‍ ടീച്ചറും വിരമിക്കുന്നു


   സുദീര്‍ഘമായ അധ്യാപനജീവിതത്തിന് ശേഷം ഇന്ന് 2021 മാര്‍ച്ച് 31ന് ഗീത ടീച്ചറും മീനാംബാള്‍ ടീച്ചറും സര്‍വീസില്‍ നിന്നും വിരമിക്കുന്നു. വിദ്യാലയത്തിന്റെ വികസനത്തിന് മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ച ഇവര്‍ രണ്ട് പേര്‍ക്കും വിദ്യാലയത്തിന്റെ ആദരവുകള്‍


1992ല്‍ അധ്യാപികയായി സര്‍വീസ് ആരംഭിച്ച മീനാംബാള്‍ ടീച്ചര്‍ ഇന്ന് സര്‍വീസില്‍ നിന്നും വിരമിക്കുന്നു. ഹൈസ്‍കൂള്‍ വിഭാഗം ബയോളജി അധ്യാപികയായി സര്‍വീസ് ജീവിതത്തിന്റെ ഭൂരിഭാഗം കാലഘട്ടവും കഞ്ചിക്കോട് ജി വി എച്ച് എസ് എസില്‍ ചിലവഴിച്ച മീനാംബാള്‍ ടീച്ചര്‍ മലയാളം മീഡിയത്തിലും തമിഴ് മീഡിയത്തിലും പഠിപ്പിച്ചിരുന്ന അധ്യാപികയാണ്. സൗമ്യ സ്വഭാവത്തോടെയുള്ള ടീച്ചറിന്റെ പെരുമാറ്റം കൊണ്ടാവണം കുട്ടികള്‍ക്ക് ഏറ്റവും പ്രിയങ്കരിയായ അധ്യാപികയായിരുന്നു മീനാംബാള്‍ ടീച്ചര്‍. വിദ്യാലയത്തിലെ വിദ്യാര്‍ഥികളുമായി ബന്ധപ്പെട്ട പ്രശ്നങ്ങളില്‍ സജീവമായി ഇടപെട്ടിരുന്ന ടീച്ചറിന്റെ വിരമിക്കല്‍  വിദ്യാലയത്തിന് ഒരു നഷ്ടം തന്നെയാവും . 29 വര്‍ഷത്തെ സുദീര്‍ഘമായ സേവനത്തിന് ശേഷം സര്‍വീസില്‍ നിന്നും വിരമിക്കുന്ന പ്രീയപ്പെട്ട മീനാംബാള്‍ ടീച്ചറിന് വിദ്യാലയത്തിന്റെയും വിദ്യാര്‍ഥികളുടെയും ആശംസകള്‍ നേരുന്നു. ശിഷ്ടജീവിതം കുടുംബത്തോടൊപ്പം സന്തോഷത്തോടെയും സമാധാനത്തോടെയും ചിലവഴിക്കുന്നതിനും ആയുരാരോഗ്യത്തോടെ ഇനിയും ദീര്‍ഘകാലം കുടുംബത്തോടൊത്ത് കഴിയാന്‍ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു

1988ല്‍ മലപ്പുറം ജില്ലയിലെ മുണ്ടമ്പ്ര ജിഎംയു പി എസില്‍ അധ്യാപികയായി സര്‍വീസ് ആരംഭിച്ച ഗീത ടീച്ചര്‍ 2004 ജൂണ്‍ മാസത്തി ലാണ് കഞ്ചിക്കോട് ജി വി എച്ച് എസ് എസില്‍ ജോയിന്‍ ചെയ്തത്. അന്ന് മുതല്‍ ഇന്ന് വരെ ദീര്‍ഘമായ 17 വര്‍ഷം കഞ്ചിക്കോട് സ്കൂളിന്റെ വികസനത്തില്‍ മുന്നില്‍ നിന്ന് നയിച്ച ടീച്ചര്‍ ഒരു അധ്യാപികയായും അതിനുമപ്പുറം വിദ്യാര്‍ഥികളുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിലും ഈ പ്രദേശത്തിന്റെ സാമൂഹിക-സാംസ്‍കാരിക മേഖലകളിലെയും നിറസാന്നിധ്യമായിരുന്നു. അധ്യാപനത്തോടൊപ്പം സര്‍വീസ് സംഘടനാരംഗത്തും സജീവ സാന്നിധ്യമായി രുന്ന ടീച്ചറിന്റെ അനുഭവസമ്പത്ത് തുടര്‍ന്നും വിദ്യാലയത്തിന് ലഭ്യമാകും എന്ന് ആശിക്കാം. 33 വര്‍ഷത്തെ സേവനത്തിന് ശേഷം സര്‍വീസില്‍ നിന്നും വിരമിക്കുന്ന പ്രിയപ്പെട്ട ഗീത ടീച്ചറിന്റെ റിട്ടയര്‍മെന്റ് വിദ്യാലയത്തിന് കനത്ത നഷ്ടം ആണ്.  ഗീത ടീച്ചറിന് വിദ്യാലയത്തിന്റെയും വിദ്യാര്‍ഥികളുടെയും ആശംസകള്‍ നേരുന്നതോടൊപ്പം ശിഷ്ടജീവിതം  സന്തോഷത്തോടെയും സമാധാനത്തോടെയും ചിലവഴിക്കാനും ആയുരാരോഗ്യത്തോടെ ഇനിയും ദീര്‍ഘകാലം കുടുംബത്തോടൊത്ത് കഴിയാന്‍ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു

1 comment: