കഞ്ചിക്കോട് ജി വി എച്ച് എസ് എസിലെ വായനാദിനം 2021 ജൂണ്‍ 19ന് അധ്യാപികയും എഴുത്തുകാരിയുമായ ശ്രീമതി ജയന്തി അരുണിന്റെ പ്രഭാഷണത്തോടെ ആരംഭിച്ചു. രാവിലെ പത്തരക്ക് ഓണ്‍ലൈനായി ഗൂഗിള്‍ മീറ്റിലൂടെ നടത്തിയ ചടങ്ങില്‍ ശ്രീമതി ബേബി ഗിരിജ ടീച്ചര്‍ സ്വാഗതം ആശംസിച്ചു. പ്രധാനാധ്യാപകന്‍ ശ്രീ സുജിത്ത് സാര്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ വിദ്യാര്‍ഥികള്‍ കഥ, കവിത, നാടന്‍പാട്ട് എന്നിവ ഉള്‍പ്പെടെയുള്ള കലാപരിപാടികള്‍ അവതരിപ്പിച്ചു. വായനയുടെ മഹത്വവും ആവശ്യകതയും വിശദീകരിച്ച് ശ്രീമതി ജ്യോതി അരുണ്‍ നടത്തിയ പ്രഭാഷണം ഏറെ ഹൃദ്യമായിരുന്നു. ഷീബ ശ്രീ ടീച്ചര്‍, ദീപ ടീച്ചര്‍, ഷീജ ടീച്ചര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സ്റ്റാഫ് സെക്രട്ടറി ലീല ടീച്ചര്‍ നന്ദി പ്രകാശിപ്പിച്ചു. ഒരാഴ്‍ച നീണ്ട് നില്‍ക്കുന്ന പ്രവര്‍ത്തനങ്ങളാണ് ആസൂത്രണം ചെയ്‍തിരിക്കുന്നത്. ആദ്യദിനത്തില്‍ യു പി വിഭാഗം ക്വിസ് മല്‍സരം നടത്തി. എല്ലാ ക്ലാസ് ഗ്രൂപ്പുകളിലും വിവിധങ്ങളായ മല്‍സരങ്ങള്‍ ക്ലാസ് തലത്തില്‍ സംഘടിപ്പിച്ച് വരുന്നു
വായനാദിനം 2021
Subscribe to:
Post Comments (Atom)
No comments:
Post a Comment