SCHOOL NEWS

ഇക്കഴിഞ്ഞ വര്‍ഷത്തെ നാഷണല്‍ മീന്‍സ്-കം-മെരിറ്റ് സ്‍കോളര്‍ഷിപ്പ് പരീക്ഷയില്‍ എട്ടാം ക്ലാസിലെ അഭിറാം ആര്‍ സ്കോളര്‍ഷിപ്പിന് അര്‍ഹനായി അഭിനന്ദനങ്ങള്‍ . കഞ്ചിക്കോട് ജി വി എച്ച് എസ് എസിലെ 2022-23 അധ്യയനവര്‍ഷത്തേക്കുള്ള അഡ്‍മിഷന്‍ ആരംഭിച്ചു. USS പരീക്ഷയില്‍ വിജയിച്ച 8D ക്ലാസിലെ ഷിബിലക്ക് അഭിനന്ദനങ്ങള്‍.

SSLC ഫലം കഞ്ചിക്കോട് സ്കൂളിന് 100% ന്റെ ചരിത്ര വിജയം


 

     2021 മാര്‍ച്ച് മാസത്തെ എസ് എസ് എല്‍ സി ഫലം പ്രഖ്യാപിച്ചപ്പോള്‍ 100% കുട്ടികളും വിജയിച്ച് കഞ്ചിക്കോട് സ്കൂള്‍ ചിരിത്രവിജയം നേടി. പരീക്ഷ എഴുതിയ 173 കുട്ടികളും വിജയിച്ചപ്പോള്‍ 9 കുട്ടികള്‍ക്ക് എല്ലാ വിഷയത്തിനും A+ നേടാന്‍ കഴിഞ്ഞു. 9 വിദ്യാര്‍ഥികള്‍ 9 വിഷയങ്ങളിലും 12 പേര്‍ 8 വിഷയങ്ങളില്‍ എ പ്ലസ് നേടി . പരീക്ഷക്ക് മികച്ച വിജയം നേടിയ വിദ്യാര്‍ഥികളെയും അതിന് അവര്‍ക്ക് പിന്തുണ നല്‍കിയ അധ്യാപകരെയും രക്ഷകര്‍ത്താക്കളെയും അഭിനന്ദിക്കുന്നു.

     അമൃത വി, അനഘ എം, മേഘ എം, മൃദ‍ുല കെ എം , നിസ്സി കെ എല്‍, രാധാകുമാരി സി, ശ്രീപ്രിയ എസ്, വിഷ്‍ണുപ്രിയ എം, ആസിഫ് സഹീര്‍ കെ എന്നിവരാണ് എല്ലാ വിഷയത്തിനും എ പ്ലസ് കരസ്ഥമാക്കിയവര്‍. 

No comments:

Post a Comment