SCHOOL NEWS

ഇക്കഴിഞ്ഞ വര്‍ഷത്തെ നാഷണല്‍ മീന്‍സ്-കം-മെരിറ്റ് സ്‍കോളര്‍ഷിപ്പ് പരീക്ഷയില്‍ എട്ടാം ക്ലാസിലെ അഭിറാം ആര്‍ സ്കോളര്‍ഷിപ്പിന് അര്‍ഹനായി അഭിനന്ദനങ്ങള്‍ . കഞ്ചിക്കോട് ജി വി എച്ച് എസ് എസിലെ 2022-23 അധ്യയനവര്‍ഷത്തേക്കുള്ള അഡ്‍മിഷന്‍ ആരംഭിച്ചു. USS പരീക്ഷയില്‍ വിജയിച്ച 8D ക്ലാസിലെ ഷിബിലക്ക് അഭിനന്ദനങ്ങള്‍.

രാഷ്ട്രീയ ആവിഷ്‍കാര്‍ അഭിയാന്‍ ക്വിസ് മല്‍സരം


 

രാഷ്ട്രീയ ആവിഷ്‍കാര്‍ അഭിയാന്റെ ഭാഗമായി നടക്കുന്ന ശാസ്‍ത്ര പ്രശ്നത്തരി സ്കൂള്‍ തലമല്‍സരം നവംബര്‍ 26ന് വിദ്യാലയത്തില്‍ നടന്നു . യു പി വീഭാഗത്തില്‍ കുട്ടികള്‍ക്കായി നടത്തിയ മല്‍സരത്തില്‍ അഭിനയ എസ് (6 സി) ഒന്നാം സ്ഥാനം നേടി ബി ആര്‍ സി തലമല്‍സരത്തില്‍ പങ്കെടുക്കാന്‍ അര്‍ഹത നേടി. ഫൗദ് സനിന്‍ ( 7 ഇ) രണ്ടാം സ്ഥാനത്തും സൗപര്‍ണിക സി ( 7 സി) മൂന്നാം സ്ഥാനവും നേടി . പദ്മിനി ടീച്ചര്‍ , സിന്ധു ജി എന്നീ അധ്യാപകര്‍ മല്‍സരങ്ങള്‍ സംഘടിപ്പിക്കുന്നതിന് നേതൃത്വം നല്‍കി

No comments:

Post a Comment