SCHOOL NEWS

ഇക്കഴിഞ്ഞ വര്‍ഷത്തെ നാഷണല്‍ മീന്‍സ്-കം-മെരിറ്റ് സ്‍കോളര്‍ഷിപ്പ് പരീക്ഷയില്‍ എട്ടാം ക്ലാസിലെ അഭിറാം ആര്‍ സ്കോളര്‍ഷിപ്പിന് അര്‍ഹനായി അഭിനന്ദനങ്ങള്‍ . കഞ്ചിക്കോട് ജി വി എച്ച് എസ് എസിലെ 2022-23 അധ്യയനവര്‍ഷത്തേക്കുള്ള അഡ്‍മിഷന്‍ ആരംഭിച്ചു. USS പരീക്ഷയില്‍ വിജയിച്ച 8D ക്ലാസിലെ ഷിബിലക്ക് അഭിനന്ദനങ്ങള്‍.

വായനാവാരം - പവിത്രടീച്ചറോടൊപ്പം



 കഞ്ചിക്കോട് ജി വി എച്ച് എസ് എസിലെ വായനാവാരത്തോടനുബന്ധിച്ച് നടത്തുന്ന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 2021 ജൂണ്‍ 21ന് സാഹിത്യകാരിയും കോയമ്പത്തൂര്‍ ശ്രീനാരായണഗുരു കോളേജിലെ മലയാളം വിഭാഗം മേധാവിയുമായ ഡോ എം പി പവിത്ര ടീച്ചറുടെ ക്ലാസ് സംഘടിപ്പിക്കുകയുണ്ടായി. പ്രധാനാധ്യാപകന്റെ ആമുഖപ്രസംഗത്തിന് ശേഷം കുട്ടികള്‍ക്കായി സംഘടിപ്പിച്ച ക്ലാസില്‍ മലയാളത്തിലെ സാഹിത്യകാരന്‍മരെയും അവരുടെ കൃതികളെയും ടീച്ചര്‍ പരിചയപ്പെടുത്തി. കവിതകളിലൂടെയും കഥകളിലൂടെയും വായനയുടെ പ്രാധാന്യം മനസിലാക്കുന്നതിന് പ്രയോജനപ്പെടുന്ന വിധത്തില്‍ ലളിതമായ ഭാഷയില്‍ കാര്യങ്ങള്‍ അവതരിപ്പിക്കുകയുണ്ടായി. ദീപ കെ രവി ടീച്ചര്‍ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ലീല ടീച്ചര്‍ നന്ദിയും പറഞ്ഞ ചടങ്ങില്‍ കുട്ടികള്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിക്കുകയുണ്ടായി

No comments:

Post a Comment