SCHOOL NEWS

ഇക്കഴിഞ്ഞ വര്‍ഷത്തെ നാഷണല്‍ മീന്‍സ്-കം-മെരിറ്റ് സ്‍കോളര്‍ഷിപ്പ് പരീക്ഷയില്‍ എട്ടാം ക്ലാസിലെ അഭിറാം ആര്‍ സ്കോളര്‍ഷിപ്പിന് അര്‍ഹനായി അഭിനന്ദനങ്ങള്‍ . കഞ്ചിക്കോട് ജി വി എച്ച് എസ് എസിലെ 2022-23 അധ്യയനവര്‍ഷത്തേക്കുള്ള അഡ്‍മിഷന്‍ ആരംഭിച്ചു. USS പരീക്ഷയില്‍ വിജയിച്ച 8D ക്ലാസിലെ ഷിബിലക്ക് അഭിനന്ദനങ്ങള്‍.

ബഷീര്‍ അനുസ്‍മരണം

 

 


   കഞ്ചിക്കോട് ഹൈസ്‍കൂളിലെ മലയാളം ക്ലബിന്റെ ആഭിമുഖ്യത്തില്‍ ജൂലൈ 6ന് ബഷീര്‍ ദിനം ആചരിച്ച‍ു. പ്രശസ്ത പത്ര പ്രവര്‍ത്തകന്‍ ശ്രീ പി കെ സ‍ുരേന്ദ്രനായിരുന്നു ഈ ദിനത്തിലെ മുഖ്യാതിഥി. പത്രപ്രവര്‍ത്തന കാലയളവില്‍ ബേപ്പൂര്‍ സുല്‍ത്താനെ പരിചയപ്പെട്ടതും അദ്ദേഹവുമായി അടുത്തിടപഴകിയ സന്ദര്‍ഭങ്ങളുമെല്ലാം അദ്ദേഹം കുട്ടികളുമായി പങ്ക് വെച്ചു. വിദ്യാലയത്തിലെ പ്രധാനാധ്യാപകന്‍ ശ്രീ സുജിത്ത് എസ് അധ്യക്ഷത വഹിച്ച യോഗത്തില്‍ ശ്രീമതി ബേബി ഗിരിജ ടീച്ചര്‍ സ്വാഗതവും ശ്രീമതി ലീല ടീച്ചര്‍ നന്ദിയും പറഞ്ഞു അധ്യാപകരായ ദീപ ടീച്ചര്‍ , ജെയ്‍ത്തൂണ്‍ ടീച്ചര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. വിദ്യാര്‍ഥികള്‍  സ്കിറ്റ്, വായനാക്കുറിപ്പുകള്‍ എന്നിവ അവതരിപ്പിച്ചു

No comments:

Post a Comment