SPC അവധിക്കാല ക്യാമ്പ്
അഡ്‍മിഷന്‍ രജിസ്ട്രേഷന് ആരംഭിച്ചു
കഞ്ചിക്കോട് ഗവ വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‍കൂളിലെ അഞ്ച് മുതല്‍ പത്ത് വരെ ക്ലാസുകളിലേക്ക് 2022-23 അധ്യയനവര്‍ഷത്തേക്കുള്ള അഡ്‍മിഷന്‍ രജിസ്ട്രേഷന് ആരംഭിച്ചു. പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാര്‍ഥികളുടെ രക്ഷകര്‍ത്താക്കള്‍ക്ക് ചുവടെ ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. ഈ അധ്യയനവര്‍ഷത്തെ ഫലപ്രഖ്യാപനത്തിന് ശേഷം മെയ് പത്താം തീയതിയോടെ പ്രവേശനം ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നത്. രജിസ്റ്റര്‍ ചെയ്യുന്ന ആളുകളെ വിശദാംശങ്ങള്‍ വാട്ട്‍സാപ്പിലൂടെ അറിയിക്കുന്നതാണ്. അഞ്ച് മുതല്‍ പത്ത് വരെ ക്ലാസുകളില്‍ മലയാളം , ഇംഗ്ലീഷ് , തമിഴ് മീഡിയം ക്ലാസുകളിലേക്കാണ് പ്രവേശനം വഭിക്കുക. ഈ അധ്യയനവര്‍ഷം പഠിച്ച ക്ലാസില്‍ നിന്നും വിജയിച്ച വിദ്യാര്‍ഥികള്‍ പഠിച്ചിരുന്ന വിദ്യാലയത്തിലെ ടി സി, ആധാര്‍കാര്‍ഡിന്റെ പകര്‍പ്പ്, ജനനസര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്, റേഷന്‍കാര്‍ഡിന്റെ പകര്‍പ്പ് എന്നിവയാണ് പ്രവേശനസമയത്ത് ഹാജരാക്കേണ്ടത്. (ജാതി സര്‍ട്ടിഫിക്കറ്റ് , വരുമാന സര്‍ട്ടിഫിക്കറ്റ് , ബാങ്ക് പാസ്‍ബുക്കിന്റെ പകര്‍പ്പ് ഇവ ലഭ്യമാക്കുന്നത് അഭികാമ്യം).
കൂടുതല്‍ വിശദാംശങ്ങള്‍ക്ക് ബന്ധപ്പെടേണ്ട നമ്പര്‍ 0491-2567788
പ്രവേശനത്തിന് രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള ലിങ്ക് ഇവിടെ
E-mail ID:- hmghskanjikode@gmail.com
സ്‍കൂള്‍ ബ്ലോഗ് സന്ദര്‍ശിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക
അവധിക്കാല ഫുട്‍ബോള്‍ കോച്ചിങ്ങ് ക്യാമ്പ് 2022
കഞ്ചിക്കോട് ജി വി എച്ച് എസ് എസില് 12 വയസില് താഴെ പ്രായമുള്ളവര്ക്കായി അവധിക്കാല ഫുട്ബോള് കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു. ദിവസേന രാവിലെ 6.30 മുതല് 9 മണി വരെയാണ് ക്യാമ്പ്. വിദ്യാലയത്തിലെ കായികാധ്യാപകന് ശ്രീ ദാസന് സാറിന്റെ നേതൃത്വത്തിലാണ് ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്. ക്യാമ്പിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട പുതുശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി പ്രസീത ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് ശ്രീ മോഹനകൃഷ്ണന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീ സുജിത്ത്, വാര്‍ഡ് മെമ്പര്‍ ശ്രീമതി നിഷ, പി ടി എ വൈസ് പ്രസിഡന്റ് ശ്രീ ചെന്താമരാക്ഷന്‍, എസ് എം സി ചെയര്മാന് ശ്രീ നിജുമോന്, എം പി ടി എ പ്രസിഡന്റ് ശ്രീമതി സെമീന സലീം എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. പ്രധാനാധ്യാപകന്‍ ശ്രീ സുജിത്ത് സ്വാഗതവും കായികാധ്യാപകന്‍ ശ്രീ ദാസന്‍ നന്ദിയും പ്രകാശിപ്പിച്ചു
പി ടി എ വാര്‍ഷിക പൊതുയോഗം 2022
കഞ്ചിക്കോട് ജി വി എച്ച് എസ് എസിലെ പി ടി എ കമ്മിറ്റിയുടെ വാര്ഷിക പൊതുയോഗം മാര്ച്ച് 26ന് ജില്ലാ പഞ്ചായത്തംഗം ശ്രീമതി പത്മിനി ടീച്ചര് ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് ശ്രീമതി ഷെറീന അധ്യക്ഷത വഹിച്ച യോഗത്തില് പ്രിന്സിപ്പല് ശ്രീമതി ഷാജി സാമു വാര്ഷിക റിപ്പോര്ട്ടും ഹൈസ്കൂള് സീനിയര് അസിസ്റ്റന്റ് ശ്രീമതി ലതാ കുമാരി വരവ്-ചെലവ് കണക്കുകളും അവതരിപ്പിച്ചു. എസ് എം സി ചെയര്മാന് ശ്രീ നിജുമോന്, എം പി ടി എ പ്രസിഡന്റ് ശ്രീമതി സെമീന സലീം വി എച്ച് എസ് ഇ പ്രിന്സിപ്പല് ശ്രീമതി പ്രിന്സി എന്നിവര് സംസാരിച്ചു, ശ്രീ മോഹനകൃഷ്ണന് പുതിയ പി ടി എ പ്രസിഡന്റും ശ്രീ ചെന്താമരാക്ഷന് വൈസ് പ്രസിഡന്റും ആയി പുതിയ പി ടി എ കമ്മിറ്റി രൂപീകരിച്ചു.
സ്റ്റുഡന്റ് പോലീസ് പാസ്സിങ്ങ് ഔട്ട് പരേഡ്
കഞ്ചിക്കോട് ജി വി എച്ച് എസ് എസിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റ് ആദ്യ ബാച്ചിന്റെ പാസിങ്ങ് ഔട്ട് പരേഡ് 2022 മാര്‍ച്ച് അഞ്ചാം തീയതി ശനിയാഴ്‍ച രാവിലെ സ്‍കൂള്‍ ക്രൗണ്ടില്‍ നടന്നു. ബഹുമാനപ്പെട്ട മലമ്പുഴ എം എല്‍ എ ശ്രീ ഏ പ്രഭാകരന്‍ അവര്‍കള്‍ കേഡറ്റുകളുടെ സല്യൂട്ട് സ്വീകരിച്ചു. വാളയാര്‍ സര്‍ക്കിള്‍ ഇന്‍സ്‍പെക്‍ടര്‍ ശ്രീ വി എസ് മുരളീധരന്‍ കേഡറ്റുകള്‍ക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ വി ബിജോയ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി പ്രസീത, പുതുശേരി ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍ പേഴ്‍സണ്‍ ശ്രീമതി ഗീത, വാര്‍ഡ് മെമ്പര്‍ ശ്രീമതി നിഷ, പി ടി എ ,എം പി ടി എ, എസ് എം സി അംഗങ്ങള്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. വിദ്യാലയത്തിലെ പ്രധാനാധ്യാപകന്‍ ശ്രീ സുജിത്ത് എസ്, പ്രിന്‍സിപ്പല്‍മാരായ ശ്രീമതി ഷാജി സാമു, ശ്രീമതി പ്രിന്‍സി എന്നിവരും കേഡറ്റുകളുടെ ആദരം ഏറ്റ് വാങ്ങി. കോവിഡ് കാലത്ത് സ്‍തുത്യര്‍ഹമായ സേവനം കാഴ്‍ചവെച്ച ആരോഗ്യ വകുപ്പിനും , ഫയര്‍ഫോഴ്‍സിനും, പോലീസ് വകുപ്പിനും എസ് പി സിയുടെ വക ഉപഹാരങ്ങള്‍ നല്‍കി ആദരിച്ചു. വര്‍ണശബളമായ പാസിങ്ങ് ഔട്ട് പരേഡിന് കുട്ടികളെ സജ്ജരാക്കിയ സി പി ഒ ശ്രീ ദാസന്‍ എസ്, എ സി പി ഒ ശ്രീമതി മഞ്ജു വി സിവില്‍ പോലീസ് ഓഫീസര്‍മാരായ ശ്രീ ശ്രീജിത്ത്, ശ്രീമതി സുനിത എന്നിവരെ യോഗം അനുമോദിച്ചു
മാതൃഭാഷാദിനം ആഘോഷിച്ചു...
ഇന്ന് ഫെബ്രുവരി 21 മാതൃഭാഷാദിനം . 2 വര്‍ഷത്തെ ഇടവേളക്ക് ശേഷം വിദ്യാലയത്തിലെത്തിയ വിദ്യാര്‍ഥികള്‍ ഈ ദിനം ആവേശത്തോടെ കൊണ്ടാടി. ക്ലാസ് തലത്തില്‍ നടത്തിയ മാതൃഭാഷാ പ്രതിജ്ഞ-, പ്രസംഗം, ഉപന്യാസം പോസ്റ്റര്‍ രചന എന്നിവക്ക് പുറമേ സ്കൂള്‍ ലൈബ്രറിയില്‍ നടന്ന ലളിതമായ ചടങ്ങില്‍ മാതൃഭാഷാദിനാഘോഷം പ്രധാനാധ്യാപകന്‍ ഉദ്ഘാടനം ചെയ്‍തു. ശ്രീ സി വി സുധീര്‍ സാര്‍ സ്വാഗതവും ശ്രീമതി ദീപ കെ രവി നന്ദിയും പറഞ്ഞ ചടങ്ങില്‍ സീനിയര്‍ അസിസ്റ്റന്റ് ശ്രീമതി സി ആര്‍ ലതാകുമാരി അധ്യക്ഷത വഹിച്ചു. അധ്യാപകരായ ശ്രീമതി ബി ലീല, ശ്രീമതി ജെയ്‍ത്തൂണ്‍ , ശ്രീമതി സിന്ധുമോള്‍ പി എസ് എന്നിവര്‍ക്ക് പുറമേ കുമാരി അര്‍ച്ചന ആര്‍, , കീര്‍ത്തന എന്‍, എന്നിവ്‍ മാതൃഭാഷയുടെ പ്രാധാന്യം മഹത്വം എന്നിവയെക്കുറിച്ച് സംസാരിച്ചു. അനഘ എസിന്റെ കവിതയും പൂജാ & ടീമിന്റെ നാടന്‍ പാട്ടും മാതൃഭാഷാദിനാഘോഷത്തിന് മാറ്റ് കൂട്ടി. മാതൃഭാഷയില്‍ ഒരു കയ്യൊപ്പ് എന്ന പ്രവര്‍ത്തനത്തില്‍ അധ്യാപകരും വിദ്യാര്‍ഥികളും മാതൃഭാഷയില്‍ത്തന്നെ കയ്യൊപ്പ് ചാര്‍ത്തിയത് ആസ്വാദ്യകരമായി.
കൈറ്റ് വിക്ടേഴ്സില്‍ ജനുവരി 21 മുതല്‍ ഡിജിറ്റല്‍ ക്ലാസുകള്‍ക്ക് പുതിയ സമയക്രമം
- പ്ലസ്ടുവിന് എട്ട് ക്ലാസുകള്.
- കൈറ്റ് വിക്ടേഴ്സ് പ്ലസിൽ അടുത്തദിവസം പുനഃസംപ്രേഷണം.
- പത്താം ക്ലാസ് ഫെബ്രുവരി ആദ്യവും പ്ലസ്ടു അവസാന വാരവും പൂര്ത്തിയാകും.
- പൊതുപരീക്ഷയ്ക്ക് മുമ്പ് റിവിഷന് ക്ലാസുകളും ലൈവ് ഫോണ്-ഇന്-സംശയനിവാരണവും.
- പ്രീ-പ്രൈമറി മുതല് ഒന്പത് വരെ ക്ലാസുകള് ഏപ്രിലിലും പ്ലസ്വണ് മെയ് മാസവും പൂര്ത്തിയാകും.
എസ് എസ് എൽ സി, പ്ലസ് ടു, വൊക്കേഷണൽ ഹയർ സെക്കണ്ടറി പരീക്ഷാ തിയതികൾ പ്രഖ്യാപിച്ചു
2021-2022 അദ്ധ്യയന വർഷത്തെ SSLC, THSLC, SSLC(HI) THSLC(HI) AHSLC പരീക്ഷകളുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. പരീക്ഷകൾ 2022 മാർച്ച് 31ന് ആരംഭിച്ച് ഏപ്രിൽ 29ന് അവസാനിക്കും. പരീക്ഷാഫീസ് പിഴകൂടാതെ ജനുവരി മൂന്നു മുതൽ 13 വരെയും പിഴയോടുകൂടി ജനുവരി 14 മുതൽ 19 വരെയും പരീക്ഷാകേന്ദ്രങ്ങളിൽ സ്വീകരിക്കും. |
SSLC 2022 :
HIGHER SECONDARY 2022 :
VHSE
VHSE NSS യൂണിറ്റിന്റെ സപ്തദിന ക്യാമ്പ് ആരംഭിച്ചു
VHSE വിഭാഗം വിദ്യാര്‍ഥികളുടെ NSS യൂണിറ്റിന്റെ സപ്തദിന ക്യാമ്പ് ഡിസംബര്‍ 24ന് ആരംഭിച്ചു. പി ടി എ വൈസ് പ്രസിഡന്റ് ശ്രീ മോഹനകൃഷ്ണന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം പുതുശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി പ്രസീത ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ അജീഷ് , ക്ഷേമകാര്യ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയ്ര്‍മാന്‍ ശ്രീ സുജിത്ത്, വാര്‍ഡ് മെമ്പര്‍ ശ്രീമതി നിഷ, പി ടി എ പ്രസിഡന്റ് ശ്രീമതി ഷെറീന എ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. പ്രധാനാധ്യാപകന്‍ ശ്രീ സുജിത്ത് സ്വാഗതവും എന്‍ എസ് എസ് വോളണ്ടിയര്‍ കുമാരി ആരതി നന്ദിയും പറഞ്ഞു. വി എച്ച് എസ് ഇ വിഭാഗം പ്രിന്‍സിപ്പല്‍ ശ്രീമതി പ്രിന്‍സി ജി പദ്ധതി വിശദീകരണം നടത്തി . പ്രോഗ്രാം ഓഫീസര്‍ ശ്രീമതി രമ്യ ടീച്ചറുടെ നേതൃത്വത്തിലാണ് ഏഴ് ദിവസം നീണ്ട് നില്‍ക്കുന്ന ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്. വിവിധ വകുപ്പുകളുടെ സഹകരണത്തോടെ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം പൊതുജനങ്ങള്‍ക്കായി സൗജന്യ കോവിഡാനന്തര ആയുര്‍വേദ ക്യാമ്പ് നിരാമയ , എക്സൈസ് വകുപ്പിന്റെ വിമുക്തി പൊതുപരിപാടി എന്നിവയും സഘടിപ്പിക്കുന്നുണ്ട്
VHSE NSS Camp സ്വാഗതസംഘം രൂപീകരിച്ചു
ക്രിസ്‍തുമസ് അവധിക്കാലത്ത് നടക്കുന്ന വി എച്ച് എസ് ഇ വിഭാഗം എന്‍ എസ് എസ് ക്യാമ്പിനുള്ള സ്വാഗതസംഘ രൂപീകരണം വിദ്യാലയത്തില്‍ നടന്നു. ഇതിന് മുന്നോടിയായി വി എച്ച് എസ് ഇ വിഭാഗം രക്ഷകര്‍ത്താക്കളുടെ യോഗം പി ടി എ വൈസ്‍പ്രസിഡന്റ് ശ്രീ മോഹനകൃഷ്ണന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു. പ്രിന്‍സിപ്പല്‍ ശ്രീമതി പ്രിന്‍സി , ശ്രീമത് രമ്യ ടീച്ചര്‍ എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. സ്വാഗതസംഘരൂപീകരണ യോഗം ജില്ലാ പഞ്ചായത്തംഗം ശ്രീമതി പത്മിനി ടീച്ചര് ഉദ്ഘാടനം ചെയ്‍തു. ഗ്രാമപഞ്ചായത്തംഗം ശ്രീമതി നിഷ, പി ടി എ പ്രസിഡന്റ് ശ്രീമതി ഷെറീന, വൈസ് പ്രസിഡന്റ് ശ്രീ മോഹനകൃഷ്ണന്‍ , എസ് എം സി ചെയര്‍മാല്‍ ശ്രീ നിജു, എം പി ടി എ പ്രസിഡന്റ് ശ്രീമതി സെമീന സലീം , ഹയര്‍ സെക്കണ്ടറി പ്രിന്‍സിപ്പല്‍ ശ്രീമതി ഷാജി സാമു, ഹൈസ്കൂള്‍ പ്രധാനാധ്യാപകന്‍ ശ്രീ സുജിത്ത് എന്നിവര്‍ സംസാരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി പ്രസീത ജനറല്‍ കണ്‍വീനര്‍ ആയി വിവിധ കമ്മിറ്റികള്‍ രൂപീകരിച്ചു
അഭിനന്ദനങ്ങള്‍ അക്ഷയ ..
ഉത്തരാഖണ്ഡില്‍ വെച്ച് നടക്കുന്ന മുപ്പത്തിയൊന്നാമത് ദേശീയ സബ്‍ജൂണിയര്‍ കബഡി മല്‍സരത്തിനുള്ള കേരള ടീമിലേക്ക് നമ്മുടെ വിദ്യാലയത്തിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനി അക്ഷയ പി സിയെതിരഞ്ഞെടുത്തു. ഡിസംബര്‍ 28നാണ് ദേശീയമല്‍സരം ആരംഭിക്കുന്നത്. അക്ഷയക്ക് വിദ്യാലയത്തിന്റെ ആശംസകളും അഭിനന്ദനങ്ങളും
അറബി ഭാഷാ ദിനം ആഘോഷിച്ചു
ലോക അറബി ഭാഷാ ദിനത്തിന്റെ ഭാഗമായി കഞ്ചിക്കോട് ഹൈസ്കൂളിൽ രക്ഷാകർത്തൃ സംഗമവും പഠനക്ലാസ്സും സംഘടിപ്പിച്ചു
ലിറ്റില്‍ കൈറ്റ്‍സ് ക്ലാസുകള്‍ പുനരാരംഭിച്ചു
ലിറ്റില്‍ കൈറ്റ്‍സ് അംഗങ്ങള്‍ക്കുള്ള ക്ലാസുകള്‍ പുനരാരംഭിച്ചു. ആദ്യ ദിവസത്തെ ക്ലാസുകള്‍ക്ക് കൈറ്റ് മിസ്ട്രസ് ശ്രീമതി സജ്‍ന ടീച്ചര്‍, ശ്രീമതി ശ്രീജ സി തമ്പാന്‍ ടീച്ചര്‍ , പ്രധാനാധ്യാപകന്‍ ശ്രീ സുജിത്ത് എസ് എന്നിവര്‍ നേതൃത്വം നല്‍കി. സ്‍കൂള്‍ വിക്കി , സ്കൂള്‍ ബ്ലോഗ് ഇവ പരിചയപ്പെടുത്തുകയും ഇവ തയ്യാറാക്കിയ രീതി വിശദീകരിക്കുകയും ചെയ്തു
3 കോടി രൂപയുടെ കിഫ്‍ബി ഫണ്ട് പ്ലാന്‍ പി ടി എ കമ്മിറ്റി അംഗീകരിച്ചു
കഞ്ചിക്കോട് ഹൈസ്കൂളിലെ അടിസ്ഥാന സൗകര്യ വികസനത്തിനായി സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച 3 കോടി രൂപ ഉപയോഗിച്ച് നിര്‍മ്മിക്കാനുദ്ദേശിക്കുന്ന ക്ലാസ് മുറികളും ലാബുകളും ഉള്‍പ്പെട്ട 11 മുറികളോട് കൂടിയ കെട്ടിടത്തിന് തയ്യാറാക്കിയ പ്ലാന്‍ ബഹു എം എല്‍ എ ശ്രീ എ പ്രഭാകരന്‍ അവര്‍കളുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗം അംഗീകരിച്ചു. ജില്ലാ പഞ്ചായത്തംഗം ശ്രീമതി പത്മിനി ടീച്ചര്‍, പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോര്‍ഡിനേറ്റര്‍ ശ്രീ ജയപ്രകാശ് സാര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ പി ടി എ , എം പി ടി എ , എസ് എം സി കമ്മിറ്റികളുടെ സംയുക്തയോഗത്തിലാണ് അംഗീകാരം നല്‍കിയത്. പ്രിന്‍സിപ്പല്‍ ശ്രീമതി ഷാജി സാമു സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ശ്രീമതി സിന്ധുമോള്‍ നന്ദിയും പറഞ്ഞ യോഗത്തില്‍ പി ടി എ പ്രസിഡന്റ് ശ്രീമതി ഷെറീന, വൈസ് പ്രസിഡന്റ് ശ്രീ മോഹനകൃഷ്‍ണന്‍, എം പി ടി എ പ്രസിഡന്റ് ശ്രീമതി സെമീന സലീം, എസ് എം സി ചെയര്മാന് ശ്രീ നിജുമോന്‍ വി എച്ച് എസ് ഇ പ്രിന്സിപ്പല് ശ്രീമതി പ്രിന്‍സി, പ്രധാനാധ്യാപകന്‍ ശ്രീ സുജിത്ത് എന്നിവര്‍ സംസാരിച്ചു. ഇതുമായി ബന്ധപ്പെട്ട് സംശയങ്ങള്‍ക്ക് പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം ജില്ലാ കോര്‍ഡിനേറ്റര്‍ ശ്രീ ജയപ്രകാശ് സാര്‍ മറുപടി നല്‍കി. പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് എം എല്‍ എ ശ്രീ പ്രഭാകരന്‍ അവര്‍കള്‍ ഉറപ്പ് നല്‍കി
SPC പരേഡ് പുനരാരംഭിച്ചു
കോവിഡ് മഹാമാരിയെത്തുടര്‍ന്ന് നിര്‍ത്തി വെച്ചിരുന്ന എസ് പി സി കുട്ടികള്‍ക്കുള്ള പരേഡ് പ്രവര്‍ത്തനം പുനരാരംഭിച്ചു. ജൂണിയര്‍, സീനിയര്‍ വിദ്യാര്‍ഥികള്‍ക്ക് സംയുക്തമായാണ് പരേഡ് സംഘടിപ്പിച്ചത് . പ്രധാനാധ്യാപകന്റെ ആശംസകളോടെ ആരംഭിച്ച പരേഡ് പരിശീലനത്തിന് CPO ശ്രീ ദാസന്‍ എസ് ACPO ശ്രീമതി മഞ്ജു വി. ട്രയിനര്‍മാരായ ശ്രീ ശ്രീജിത്ത്, ശ്രീമതി സുനിത എന്നിവര്‍ നേതൃത്വം നല്‍കി. 88 കുട്ടികളാണ് രണ്ട് ബാച്ചുകളിലായി പങ്കെടുക്കുന്നത് . എല്ലാ ആഴ്ചകളിലും ബുധന്‍ , ശനി ദിവസങ്ങളിലാണ് പരേഡ് ഉണ്ടാവുക
പത്താം ക്ലാസിന്റെ ക്ലാസ് പി ടി എ സംഘടിപ്പിച്ചു
കഞ്ചിക്കോട് ജി വി എച്ച് എസ് എസിലെ പത്താം ക്ലാസ് വിദ്യാര്‍ഥികളുടെ ക്ലാസ് പി ടി എ ഡിസംബര്‍ 7,8 തീയതികളിലായി വിദ്യാലയത്തില്‍ നടന്നു. ഡിസംബര്‍ 7ന് ഇംഗ്ലീഷ് മീഡിയം ക്ലാസുകളുടെയും 8ന് മലയാളം , തമിഴ് മീഡിയം ക്ലാസുകളുടെയുമാണ് നടന്നത് . പി ടി എ പ്രസിഡന്റ് ശ്രീമതി ഷെറീന, പി ടി എ ഭാരവാഹികള്‍, രക്ഷകര്‍ത്താക്കള്‍ , അധ്യാപകര്‍ എന്നിവര്‍ പങ്കെടുത്ത യോഗത്തില്‍ പ്രധാനാധ്യാപകന്‍ ശ്രീ സുജിത്ത് എസ്, ശ്രീമതി ബേബി ഗിരിജ ടീച്ചര്‍ എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. ക്ലാസ് അധ്യാപകരായ ശ്രീമതി സുജിത്ര, ശ്രീമതി ലത വി, ശ്രീമതി സിന്ധുമോള്‍ പി എസ്, ശ്രീമതി ചിത്ര എന്നിവര്‍ നേതൃത്വം നല്‍കി. രക്ഷകര്‍ത്താക്കളുടെ സംശയങ്ങളും ആശങ്കകളും പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ ആയിരുന്നു യോഗം സംഘടിപ്പിച്ചത്. സ്കൂള്‍ കൗണ്‍സിലര്‍ ശ്രീമതി സിജ രക്ഷകര്‍ത്താക്കള്‍ക്ക് പേരന്റിങ്ങ് ആയി ബന്ധപ്പെട്ട ബോധവല്‍ക്കരണം നടത്തി.
ഗണിതക്ലബ് മോട്ടിവേഷന്‍ ക്ലാസ്
കഞ്ചിക്കോട് ജി വി എച്ച് എസ് എസിലെ പത്താം ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് ഗണിതത്തിലെ ആശയങ്ങള്‍ കൈവരിക്കുന്നതിനും വിഷയത്തോടുള്ള ഭയം അകറ്റുന്നതിനുമായി ഗണിതക്ലബിന്റെ ആഭിമുഖ്യത്തില്‍ മോട്ടിവേഷന്‍ ക്ലാസ് സംഘടിപ്പിച്ചു. കണ്ണാടി ഹൈസ്കൂളിലെ മുന്‍ പ്രധാനാധ്യാപകനായിരുന്ന ശ്രീ നന്ദകുമാര്‍ സാര്‍ ആയിരുന്നു ക്ലാസ് നയിച്ചത്. ഗണിതാധ്യാപകരായ ശ്രീമതി ലതാ കുമാരി, ശ്രീമതി മെറ്റില്‍ഡ, ശ്രീമതി ചിത്ര, ശ്രീമതി രാഖി എന്നിവര്‍ നേതൃത്വം നല്‍കി. പ്രധാാനാധ്യാപകന്‍ ശ്രീ സുജിത്ത് ആശംസകള്‍ നേര്‍ന്നു. കൂടുതല്‍ ചിത്രങ്ങള്‍ ഫോട്ടോ ഗാലറി പേജില്‍.
പുസ്‍തക പരിചയം തുടക്കം കുറിച്ചു
കഞ്ചിക്കോട് ജി വി എച്ച് എസ് എസിലെ മലയാള വിഭാഗവും ലൈബ്രറിയും ചേര്‍ന്ന് കുട്ടികള്‍ക്കായി പുസ്‍തകങ്ങള്‍ പരിചയപ്പെടുത്തുന്നതിനും വായനയിലേക്ക് കുട്ടികളെ ആകര്‍ഷിക്കുന്നതിനുമായി ആരംഭിച്ച പുസ്‍തക പരിചയം ഇന്ന് (ഡിസംബര്‍ 7) ന് തുടക്കം കുറിച്ചു. ലൈബ്രറിയില്‍ നിന്നും ബുക്കുകള്‍ എടുക്കുന്നതിനും വായിച്ച ബുക്കുകളെ മറ്റുള്ളവര്‍ക്ക് പരിചയപ്പെടുത്തുന്നതിനും ആസ്വാദനം തയ്യാറാക്കി അവതരിപ്പിക്കുന്നതിനും അവസരമുണ്ടാക്കുകയാണ് ലക്ഷ്യം. സീനിയര്‍ അസിസ്റ്റന്റ് ശ്രീമതി ബേബി ഗിരിജ ടീച്ചറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പ്രധാനാധ്യാപകന്‍ ശ്രീ സുജിത്ത് ഉദ്ഘാടനം ചെയ്‍തു. ശ്രീമതി ദീപ കെ രവി ടീച്ചര്‍ സ്വാഗതമാശംസിച്ച് ഉദ്ദേശ ലക്ഷ്യങ്ങള്‍ വിശദീകരിച്ച യോഗത്തില്‍ അധ്യാപകരായ ശ്രീമതി സിന്ധുമോള്‍ ടീച്ചര്‍, ശ്രീമതി ഷീജ ടീച്ചര്‍, ശ്രീമതി ഷര്‍മ്മിള ടീച്ചര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. പുസ്തകാസ്വാദനം തയ്യാറാക്കേണ്ടത് എങ്ങനെ എന്ന് ബേബി ഗിരിജ ടീച്ചര്‍ വിശദീകരിച്ചു. 9A ക്ലാസിലെ വിജയലക്ഷ്മി എം , പാത്തുമ്മയുടെ ആട് എന്ന പുസ്തകവും 9D ക്ലാസിലെ ലമിത എം , ഗാന്ധിജിയുടെ എന്റെ സത്യാന്വേഷണ പരീക്ഷണങ്ങള്‍ എന്ന പുസ്തകവും, 9D ക്ലാസിലെ ഗോബരാജ്, അഭിജിത്ത് എന്നിവര്‍ എന്റെ കര്‍ണ്ണന്‍ എന്ന പുസതകവും പരിചയപ്പെടുത്തി. കൂടുതല്‍ ചിത്രങ്ങള്‍ ഫോട്ടോഗാലറി പേജില്‍
നാവികസേനാദിനം
നാവികസേന ദിനവുമായി ബന്ധപ്പെട്ട് ഡിസംബര്‍ 3ന് യു പി വിഭാഗം വിദ്യാര്‍ഥികള്‍ക്കായി കപ്പൽ നിർമ്മാണ പരിശീലനക്കളരി സംഘടിപ്പിച്ചു. കപ്പൽ , കത്തി കപ്പൽ എന്നിവയുടെ മാതൃകകള്‍ കുട്ടികളുണ്ടാക്കി. നാവികദിന സന്ദേശം അഭയ് കൃഷ്ണ മറ്റു കുട്ടികൾക്ക് പകർന്നു നൽകി. കൂടാതെ നാവികസേനയുടെ വിഡിയോ പ്രദര്‍ശനവും നടത്തി. അധ്യാപകരായ പദ്‍മിനി ടീച്ചര്‍, സിന്ധു ടീച്ചര്‍ എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി
സയന്‍സ് ക്ലബ് -ശില്‍പ്പശാല
സയന്‍സ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ കഞ്ചിക്കോട് ജി വി എച്ച് എസ് എസിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥികള്‍ക്കായി VIZUARA എന്ന Learning App ലൂടെ ഫിസിക്‍സിലെ Gravitation എന്ന പാഠഭാഗത്തെ ആസ്‍പദമാക്കി ശില്‍പ്പശാല സംഘടിപ്പിച്ചു .
Amritha Engineering college ൽ M.Tech വിദ്യാർത്ഥിനിയായ Aishwarya യും
കണ്ണാടി സ്കൂളിൽ നിന്നും മുന്‍ പ്രധാനാധ്യാപകനായ നന്ദകുമാര്‍ സാറും ചേര്‍ന്ന് പരിശീലനം നടത്തി. ശ്രീമതി ശ്രീജ സി തമ്പാന്‍ ,ശ്രീമതി സിന്ധുമോള്‍ പി എസ് എന്നീ അധ്യാപകര്‍ നേതൃത്വം നല്‍കി